കൊച്ചി: കൊച്ചിയിലെ വൈപ്പിൻ തീരത്ത് ചാള ചാകര. ഇന്നലെ വൈകിട്ടാണ് റോറോ ജെട്ടിയിലും തീരത്തും ചാള ചാകരയുണ്ടായത്. കഴിഞ്ഞ ആഴ്ച ഫോർട്ട് കൊച്ചിയിലും ചാള ചാകരയുണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ തീരത്തേക്കടുത്തത്. അപ്രതീക്ഷിതമായി ഉണ്ടായ ചാകര കാഴ്ചക്കാരെയും അത്ഭുതപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

പലരും കവറുകളിലും കുടകളിലുമായി മീൻ വാരിയെടുത്തു. ഇന്നലെ വൈകിട്ട് വൈപ്പിനിലെത്തിയവർ കൈ നിറയെ മീനുമായാണ് മടങ്ങിയത്. ആദ്യമായി ചാകര കണ്ട കൗതുകമായിരുന്നു വൈപ്പിനിലെത്തിയ ടൂറിസ്റ്റുകൾക്ക്. വൈപ്പിൻ റോറോ ജെട്ടിയിലും ചീനവലകൾക്കടുത്തുമാണ് മത്സ്യങ്ങൾ കൂട്ടത്തോടെ എത്തിയത്.


തീരത്ത് എത്തിയ ചാളകൂട്ടത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും വെള്ളത്തിലിറങ്ങി മീൻ പിടിച്ചുമൊക്കെ വൈപ്പിനിലെത്തിയവർ ചാകര ആഘോഷമാക്കി. കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി തീരത്തും ചാകരയുണ്ടായിരുന്നു. വെള്ളത്തിന് മുകളിൽ കൂട്ടത്തോടെ മീനുകൾ പൊങ്ങുകയും പിന്നീട് ഇവ തീരത്തേക്കെത്തുകയുമായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.