തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി സരിതാ എസ് നായര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുര൦ കരിമഠ൦ കോളനി നിവാസികള്‍ക്കാണ് സരിത സഹായമെത്തിച്ചത്. വീടുകളിലേക്കുള്ള ആവശ്യസാധനങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്ക് ആവശ്യമായ ലാക്ടോജന്‍, ഡയപ്പറുകള്‍ എന്നിവയും സരിത എത്തിച്ചു. 


എല്ലാവര്‍ക്കും ഒരേ തുണി; ബാര്‍ബര്‍ ഷോപ്പിലെത്തിയ 12 പേരില്‍ ആറ് പേര്‍ക്ക് കൊറോണ!!


 


സര്‍ക്കാരുകള്‍ നല്‍കുന്ന സഹായങ്ങള്‍ ഇവിടെയെത്തുന്നുണ്ടെങ്കിലും അഞ്ചും ആറും കുടുംബങ്ങള്‍ക്ക് സാധനസാമഗ്രികള്‍ തികയുന്നില്ലെന്നാണ് കോളനി നിവാസികളുടെ പരാതി. 


വിളവൂര്‍ക്കല്‍, മലയിന്‍കീഴ് എന്നിവിടങ്ങളിലും നേരത്തെ സരിത സഹായമെത്തിച്ചിരുന്നു. സോളാര്‍ അടക്കമുള്ള വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ടെങ്കിലും നാട്ടുകാര്‍ക്ക് തന്നോട് തികഞ്ഞ സ്നേഹമാണ് എന്നാണ് സരിത പറയുന്നത്.