തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി തടസപ്പെട്ട സംഭവത്തിൽ രണ്ട് പേരെ സസ്പെൻ്റ് ചെയ്തു. പി.ഡബ്യൂ.ഡിയിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻ്റ് ചെയ്തത്. അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. ബദൽ സംവിധാനം ഒരുക്കാത്തതിനാണ് നടപടി. പി.ഡബ്യൂ.ഡി മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും മന്ത്രിയുടെ നിർദ്ദേശിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂർ നേരം ആശുപത്രി പൂർണമായും ഇരുട്ടിലായിരുന്നു. വിവിധ വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോർട്ട്. ആശുപത്രിയിലെ പിഡബ്ലൂഡി ഇലക്ട്രിക്കൽ വിഭാഗത്തെത്തയാണ് കെഎസ്ഇബി പഴിച്ചത്. സംഭവത്തിൽ ആരോഗ്യമന്ത്രി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വൈദ്യുതി മുടങ്ങിയ സംഭവത്തിൽ ഉന്നത സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.


Also Read: Power Crisis In SAT Hospital: എസ്എടി ആശുപത്രിയിലെ വൈദ്യുതി പ്രതിസന്ധി പൂർണമായും പരിഹരിച്ചു


 


സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമായുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയിലാണ് ഈ ഗുരുതര അനാസ്ഥ എന്നത് ശ്രദ്ധേയം. മൂന്ന് മണിക്കൂറാണ് കുഞ്ഞുങ്ങളും അമ്മമാരും ശരിക്കും ഇരുട്ടിൽ തപ്പിയത്. എസ്എടി ലൈനിലും ട്രാൻസ്ഫോർമറിലും കെഎസ്ഇബിയുടെ പതിവ് അറ്റകുറ്റപ്പണി വൈകീട്ട് മൂന്നരക്കാണ് തുടങ്ങിയത്. അഞ്ചരവരെ പണിയുണ്ടാകുമെന്ന് ആശുപത്രി അധികൃതരെ രേഖാമൂലം അറിയിച്ചുവെന്നാണ് കെഎസ്ഇബി സംഭവത്തിൽ നൽകിയിരിക്കുന്ന വിശദീകരണം. പക്ഷെ അഞ്ചരക്ക് പണി തീർന്ന് ലൈൻ ഓൺ ചെയ്തിട്ടും ആശുപത്രിയിൽ കറൻ്റ് വന്നിരുന്നില്ല. ഇതിനു കാരണം ആശുപത്രിയിലെ വാക്വം സർക്യൂട്ട് ബ്രേക്കർ (വിസിബി) തകരാറിലായതാണ്. വീണ്ടും അഞ്ചര മുതൽ ഏഴരവരെ ജനറേറ്റർ ഓടിച്ചു. 
 
ഏഴരക്ക് ആശുപത്രിയിലെ രണ്ട് ജനറേറ്ററുകളും കേടായതോടെ മൊത്തം ഇരുട്ടായി. ഇതിനിടയിൽ ഡോക്ടർമാർ രോഗികളെ നോക്കിയത് ടോർച് വെളിച്ചത്തിലായിരുന്നു. ഇതിനെ തുടർന്ന് പിന്നീട് വലിയ പ്രതിഷേധമാണ് ആശുപ്രത്രിയിൽ അരങ്ങേറിയത്. പ്രതിഷേധം കടുത്തതോടെ  പത്തരയോടെ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചാണ് ആശുപ്രത്രിയിൽ വെളിച്ചം വന്നത്. അത്യാഹിത വിഭാഗം അടക്കമുള്ള പ്രവർത്തിക്കുന്ന ആശുപത്രിയിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ തയ്യാറാക്കുന്നതിലാണ് വൻ വീഴ്ചയുണ്ടായത്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.