തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ആനുകൂല്യം ലഭിക്കുന്നതിന് അർഹരായ ഗുണഭോക്‌താക്കളുടെ പ്രായപരിധി നിലവിലെ 60 വയസ്സിൽ നിന്നും 70 വയസ്സ് ആയി ഉയർത്തി. കൂടാതെ വരുമാന പരിധി നിലവിൽ 50000 എന്നത് 1 ലക്ഷം ആക്കി ഉയർത്തി. ഇത് കൂടുതൽ ഗുണഭോക്താകൾക്ക് പദ്ധതിയുടെ ഭാഗമാകുന്നതിന് സഹായകരമാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

50 വയസ്സിനു മുകളിൽ പ്രായമുള്ള ലൈഫ് മിഷനിൽ ഉൾപ്പെട്ടവരായ അവിവാഹിതരായ വനിതകളെ ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് പരിഗണിക്കും. ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ധനസഹായം അനുവദിച്ച് വാങ്ങുന്ന ഭൂമി ഗുണഭോക്താവിന് നേരിട്ട് കണ്ട് താൽപര്യപ്പെട്ടതാണെന്നും ഭവന നിർമ്മാണത്തിന് അനുയോജ്യമാണെന്നും ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസർ ഉറപ്പ് വരുത്തേണ്ടതാണ് എന്നും ഉത്തരവ് വ്യക്തമാക്കുന്നു. 


ALSO READ : Kerala Governor: ഓർഡിനൻസിൽ നിലപാട് കടുപ്പിച്ച് ഗവർണർ; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ


സംസ്ഥാനത്തെ ഭവന രഹിതരായ കൂടുതൽ പട്ടികജാതി  ഗുണഭോക്താക്കൾക്ക് ഈ ഭേദഗതിയിലൂടെ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് സാധിക്കും. അർഹരായ പലർക്കും നിയമങ്ങളുടെ കാലപ്പഴക്കം കാരണം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ല എന്ന് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ആണ് ചട്ടങ്ങളുടെ ഭേദഗതിയ്ക്ക് നിർദ്ദേശം നൽകിയത്. സംസ്ഥാന സർക്കാരിന്റെ എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തിലേയ്ക്കുള്ള പുതിയ ചുവട് വയ്പ്പാകും ഈ ഭേദഗതി.


തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം; സെക്രട്ടറിയറ്റിന് മുന്നിൽ തീരദേശവാസികൾ പ്രതിഷേധിച്ചു


തീരശോഷണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തീരദേശവാസികൾ സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധിച്ചു. ലത്തിൻ അതിരൂപതയുടെ നേതൃത്വത്തിലായിരുന്നു മത്സ്യതൊഴിലാളികളുടെ സമരം. മത്സ്യബന്ധന ഉപകരണങ്ങൾ ഉൾപ്പെടെ സെക്രട്ടറിയറ്റിന് മുന്നിൽ എത്തിച്ചായിരുന്നു മത്സ്യതൊഴിലാളികളുടെ സമരം. തിരദേശവാസികളുടെ പ്രശ്നങ്ങൾക്ക് സംസ്ഥാന സർക്കാർ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം. ആവശ്യങ്ങൾ ഉന്നയിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തൊഴിലാളികൾ സെക്രട്ടറിയറ്റിലേക്ക് മാർച്ചും നടത്തി. 


മത്സ്യയാനങ്ങൾ വാഹനങ്ങളിൽ സെക്രട്ടറിയറ്റിലേക്ക് എത്തിച്ചുള്ള പ്രതിഷേധത്തിൽ നിരവധി തൊഴിലാളികളാണ് പങ്കെടുത്തത്. പ്രതിഷേധം സെക്രട്ടറിയറ്റിന് മുന്നിൽ ലത്തീൻ അതിരൂപത മുൻ അധ്യക്ഷൻ സൂസപാക്യം ഉദ്ഘാടനം ചെയ്തു. സമരം ജീവൻ മരണ പോരാട്ടമാണെന്നും പരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും സൂസപാക്യം വ്യക്തമാക്കി. തുടർന്ന് സംസാരിച്ച ലത്തീൻ അതിരൂപത അധ്യക്ഷൻ തോമസ് ജെ നെറ്റോ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. രേഖാമൂലം നിരവധി തവണ പരാതി നൽകിയിട്ടും സംസ്ഥാന സർക്കാർ മുടന്തൻ ന്യായമാണ് നൽകിയതെന്ന് തോമസ് ജെ നെറ്റോ പറഞ്ഞു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.