തിരുവനന്തപുരം: സ്കറിയ തോമസിന്‍റെ പാര്‍ട്ടി കേരളാ കോണ്‍ഗ്രസ് (ബി)യുമായി ലയിക്കാന്‍ നീക്കം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സ്കറിയ തോമസും ബാലകൃഷ്ണ പിള്ളയും കൊല്ലത്തുവെച്ച് ചര്‍ച്ച നടത്തിയിരുന്നു.


നാളെ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഇരുവരും സംയുക്ത വാര്‍ത്താ സമ്മേളനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.


ലയന നീക്കം സംബന്ധിച്ചുള്ള പ്രഖ്യാപനം നാളെത്തന്നെ ഉണ്ടാകുമെന്നാണ് സൂചനകള്‍.