School Opening Kerala| നാളെ മുഴങ്ങും ഫസ്റ്റ്ബെൽ, ആരവങ്ങളോടെ സ്കൂൾ തുറക്കലിന് സർക്കാർ
സ്കൂളുകൾക്കായി ഇതുവരെ 24000 തെർമൽ സ്കാനറുകൾ നൽകി കഴിഞ്ഞു. പ്രതിരോധത്തിൻറെ ഭാഗമായി സോപ്പ് ബക്കറ്റ് വാങ്ങാൻ 2.85 കോടി രൂപ സ്കൂളുകൾക്ക് അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഒരു വർഷത്തിൻറെ ഇടവേളയിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ നാളെ തുറക്കും. സ്കൂൾ തുറക്കലിനുള്ള നടപടികൾ ഏതാണ്ട് എല്ലാം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ആദ്യ രണ്ടാഴ്ച ഹാജർ അടക്കമുള്ളവ ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.
സ്കൂളുകൾക്കായി ഇതുവരെ 24000 തെർമൽ സ്കാനറുകൾ നൽകി കഴിഞ്ഞു. പ്രതിരോധത്തിൻറെ ഭാഗമായി സോപ്പ് ബക്കറ്റ് വാങ്ങാൻ 2.85 കോടി രൂപ സ്കൂളുകൾക്ക് അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആകെ കണക്ക് പ്രകാരം 2282 അധ്യാപകർ ഇപ്പോഴും വാക്സിൻ എടുത്തിട്ടില്ല. ഇങ്ങിനെ വരുന്ന അധ്യാപകർ തത്കാലം ജോലിക്കെത്തേണ്ടതില്ല.
പ്രളയം,കോവിഡ് എന്നിവയിൽ മുങ്ങി സംസ്ഥാനത്തെ ദൈനംദിന ക്ലാസുകൾ മാറി മാറി മുടങ്ങിയിട്ട് ഏതാണ്ട് 3 വർഷമായിട്ടുണ്ട്. കോവിഡ് കാലമാണ് ഇതിൽ വലിയ തിരിച്ചടിയായി മാറിയത്.
എന്തൊക്കെ മാറ്റങ്ങൾ
1.ഒന്നാം ക്സാസ് മുതൽ പ്സസ്ടു വരെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഏഴാം ക്ലാസ് വരെ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ
2. ഒരു സമയം പകുതി കുട്ടികൾക്ക് മാത്രം ക്ലാസ് ബാച്ചുകളായി തിരിച്ച് ക്ലാസെടുക്കണം. ബയോബബിൾ മാതൃകയാണിത്
3. വാഹനങ്ങളിൽ ഒരു സീറ്റിൽ ഒരു കുട്ടിമാത്രം, തിരക്കുണ്ടാവില്ല
4. ക്ലാസുകൾ പരമാവധി ഉച്ചവരെ ബാക്കി ഒാൺലൈനിൽ ഉച്ച കഴിഞ്ഞും നടത്തും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...