തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിലെ (School Reopening) മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായെന്ന് വി ശിവന്‍കുട്ടി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം അഞ്ചോടെ മാര്‍ഗരേഖ (Guidelines) പുറത്തിറക്കുമെന്നും, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പിടിഎ, ആരോഗ്യവകുപ്പ്, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകളുമായി നാളെയും മറ്റന്നാളുമായി ഓണ്‍ലൈന്‍ യോഗം (Online Meeting) ചേരുമെന്നും. മാത്രമല്ല കളക്ടര്‍മാരുമായും യോഗം ചേരുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.


Alsom Read: School Reopening: വിദ്യാഭ്യാസ ഗതാഗത മന്ത്രിമാരുടെ ചർച്ച ഇന്ന്


ഇതിനിടയിൽ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാന്‍ എസ്സിഇആര്‍ടി വിളിച്ച കരിക്കുലം കമ്മിറ്റി യോഗം ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള പഠനം വേണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. 


സ്‌കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈ യോഗത്തിൽ തയാറാക്കും. അതിനു ശേഷമായിരിക്കും അധ്യാപക സംഘടനകളുടെ യോഗം ചേരുക. അധ്യാപക സംഘടകളുടെ യോഗത്തില്‍ ഈ കരട് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയും ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തിയായിരിക്കും തീരുമാനിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.