School reopening Kerala: ആദ്യഘട്ടത്തിൽ ഹാജറും യൂണിഫോമും നിർബന്ധമില്ല
വിദ്യാഭ്യാസമന്ത്രിയും ഡിപിഐയും അധ്യാപക സംഘടനകളും നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
തിരുവനന്തപുരം: സ്കൂൾ (School) തുറക്കുന്ന ആദ്യഘട്ടത്തിൽ ഹാജർ നിർബന്ധമാക്കില്ലെന്ന് തീരുമാനം. യൂണിഫോമും നിർബന്ധമാക്കില്ല. വിദ്യാഭ്യാസമന്ത്രിയും ഡിപിഐയും അധ്യാപക സംഘടനകളും നടത്തിയ ചർച്ചയിലാണ് (Meeting) ഇക്കാര്യം തീരുമാനിച്ചത്.
അഞ്ചാം തീയതി ഇത് സംബന്ധിച്ച വിശദമായ മാർഗരേഖ പ്രസിദ്ധീകരിക്കും. ആദ്യഘട്ടത്തിൽ എല്ലാ വിദ്യാർഥികളും സ്കൂളുകളിൽ എത്തണമെന്ന് നിർബന്ധമില്ല. ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വിദ്യാർഥികൾ ഉടൻ സ്കൂളുകളിൽ എത്തണമെന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് (Education department) നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്കൂൾ തലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിലുള്ള എല്ലാ പ്രവർത്തനങ്ങളുടെയും ഏകോപന ചുമതല കലക്ടർമാർക്കായിരിക്കും. വിവിധ വകുപ്പുകൾ, ജനപ്രതിനിധികൾ, പ്രധാനാധ്യാപകർ എന്നിവരുടെ യോഗം ജില്ലാ കലക്ടർമാർ വിളിച്ചു ചേർക്കണം.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയും സ്കൂളിൽ ജാഗ്രതാ സമിതികൾ പ്രവർത്തിക്കണം. അധ്യാപകരും (Teachers) ജീവനക്കാരും വാക്സിൻ സ്വീകരിക്കണം. അധ്യാപക സംഘടനകൾ ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്നും യോഗം നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...