സംസ്ഥാനത്തെ സ്കൂളുകളുടെ സുരക്ഷ; സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിദ്യാഭ്യാസ മന്ത്രി
കുട്ടികളുടെ സുരക്ഷ, ആരോഗ്യസംരക്ഷണം, പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ എന്നീ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.
തിരുവനന്തപുരം: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ സുരക്ഷ, ആരോഗ്യസംരക്ഷണം, പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ, സി.ബി.എസ്.ഇ സ്കൂളുകളുടെ അംഗീകാരം, വിവിധ സ്കോളർഷിപ്പുകൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, സൈബർ സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തി. നടപ്പ് അധ്യയന വർഷത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
സംസ്ഥാനത്തെ സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തന മാർഗ രേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്നുണ്ട്. ഇക്കാര്യത്തിൽ സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്കൂളുകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാമെന്ന് യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ ഐ എ എസ് അറിയിച്ചു.
കുട്ടികളുടെ സുരക്ഷ, ആരോഗ്യസംരക്ഷണം, പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ എന്നീ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. പൊതുവിദ്യാഭ്യാസ ഡയറക്ടർ, റീജിയണൽ ഓഫീസർ ഉൾപ്പെടെയുള്ള സി.ബി.എസ്.ഇ പ്രതിനിധികൾ, ഐ.സി.എസ്.ഇ/കേന്ദ്രീയ വിദ്യാലയ നവോദയ വിദ്യാലയ പ്രതിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.