Scrap Policy India: ഫിറ്റ്നസ് തീർന്നാൽ നിങ്ങളുടെ വണ്ടി പൊളിക്കേണ്ടി വരുമോ? ഫിറ്റ്നസ് എങ്ങിനെ നീട്ടികിട്ടാം?
കണക്കുകൾ പ്രകാരം കുറഞ്ഞത് 51 ലക്ഷം വണ്ടികളെങ്കിലും പൊളിക്കേണ്ടി വരുമെന്നാണ് സർക്കാരിന്റെ കണക്ക്.
ന്യൂഡൽഹി: സ്ക്രാപ്പ് നയത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇത് സംബന്ധിച്ച ആശയക്കുഴപ്പങ്ങളും നിരവധിയാണ്. ഏതൊക്കെ വണ്ടികൾ പൊളിക്കാം എത്ര പഴക്കം? ഡീസലോ? പെട്രോളോ? തുടങ്ങി ചോദ്യങ്ങൾ നിരവധി. ബജറ്റിലെ പ്രഖ്യാപന പ്രകാരം നിങ്ങളുടെ വാണിജ്യ വാഹനങ്ങൾ(ലോറി,മിനി ലോറി എന്നിങ്ങനെ) ഇവക്ക് 15 വർഷമാണ് കാലാവധി.
ALSO READ: Myanmar വീണ്ടും പട്ടാള ഭരണത്തിലേക്ക്; Aung San Suu Kyi അറസ്റ്റിൽ
ഇനി കാറുകൾ,ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഇവക്കെല്ലാം 20 വർഷമാണ് കാലാവധി. ഇൗ കാലാവധി പൂർത്തിയായ വാഹനങ്ങൾക്ക് ആർ.ടി.ഒമാർ (motor vehicle) ഫിറ്റനസ് ടെസ്റ്റ് പരിശോധിക്കും.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കാലാവധി നീട്ടുന്നതടക്കമുള്ള കാര്യങ്ങൾ.കണക്കുകൾ പ്രകാരം കുറഞ്ഞത് 51 ലക്ഷം വണ്ടികളെങ്കിലും പൊളിക്കേണ്ടി വരുമെന്നാണ് സർക്കാരിന്റെ കണക്ക്.
ഒാട്ടോമൊബൈൽ മേഖലക്ക് ഇത് കരുത്തുണ്ടാക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി(nithin gadkari) പറയുന്നത്. ഇത് മൂലം റോഡ് സുരക്ഷ വർധിക്കും. അന്തരീഷ മലിനീകരണം 25 മുതൽ 30 ശതമാനം വരെ കുറക്കാൻ സാധിക്കും. എങ്കിലും വർക്ക്ഷോപ്പുകൾക്ക് ഇത് മൂലം എന്ത് സംഭവിക്കുമെന്നത് വലിയ ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. യൂസ്ഡ് കാർ ഷോറുമുകളെ ഇത് എങ്ങിനെ ബാധിക്കുമെന്നതും വലിയ പ്രശ്നമായി തന്നെ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...