തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ ടെര്‍മിനലിന്റെ രണ്ടാം ഘട്ട വികസനം പൂര്‍ത്തിയായി. 3 പുതിയ പ്ലാറ്റ്‌ഫോം ലൈനുകളും ഒരു സ്റ്റേബിളിങ് ലൈനുമാണ് ഒരുങ്ങിയത്. ഇതോടെ മൊത്തം 6 പ്ലാറ്റ്‌ഫോമുകള്‍, 4 സ്റ്റേബിളിങ് ലൈനുകള്‍, അറ്റകുറ്റപ്പണിക്കുള്ള 3 പിറ്റ്ലൈനുകള്‍ എന്നിവയാണു കൊച്ചുവേളിയില്‍ സജ്ജമാകുന്നത്. ഇതോടെ തിരുവനന്തപുരം ഡിവിഷന് ട്രെയിനുകള്‍ നഷ്ടമാകുന്നത് ഇനി ഒഴിവാകും. ഡിവിഷന്‍ കേന്ദ്രത്തില്‍ ആവശ്യത്തിന് പ്ലാറ്റ്‌ഫോമുകള്‍ ഇല്ലെന്നത് ആയിരുന്നു പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

17 വര്‍ഷത്തിന് ശേഷമാണ് 2005ല്‍ നടപ്പാക്കേണ്ടിയിരുന്ന മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയായത്. 2005ല്‍ സ്ഥാപിച്ച സ്റ്റേഷനില്‍ മൂന്നാം പ്ലാറ്റ്‌ഫോമിനു താഴെ ട്രാക്കില്ലെന്നതായിരുന്നു പോരായ്മ. പ്ലാറ്റ്‌ഫോം ലൈനുകള്‍ തമ്മില്‍ ബന്ധിപ്പിക്കാത്തതിനാല്‍ ട്രെയിനുകളുടെ പ്ലാറ്റ്‌ഫോം മാറ്റവും ഷണ്ടിങ്ങും ഇവിടെ പ്രയാസമായിരുന്നു. 39 കോടി രൂപ ചെലവിലാണു രണ്ടാം ഘട്ട വികസനം പൂര്‍ത്തിയായത്. കൊച്ചുവേളിയില്‍ സൗകര്യമില്ലെന്നു പറഞ്ഞു ട്രെയിനുകള്‍ വേണ്ടെന്നു വയ്ക്കാന്‍ തിരുവനന്തപുരം ഡിവിഷനോ ദക്ഷിണ റെയില്‍വേയ്‌ക്കോ ഇനി കഴിയില്ല. 


മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചു ഇനി ഒരു സ്റ്റേബിളിങ് ലൈനും ഒരു പിറ്റ് ലൈനും കൂടി കൊച്ചുവേളിയില്‍ വരാനുണ്ട്. മാസ്റ്റര്‍ പ്ലാനിന്റെ മൂന്നാം ഘട്ടത്തിനു പിന്നീട് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചുവേളിയില്‍ ട്രാക്കുകളുടെ കട്ട് ആന്‍ഡ് കണക്ഷന്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു. 2021ല്‍ മാത്രമാണ് റെയില്‍വേ പ്ലാറ്റ്‌ഫോം വിപുലീകരണ പദ്ധതി ഏറ്റെടുത്തത്. 39 കോടിയുടെ പദ്ധതിക്ക് ആദ്യം അനുവദിച്ചത് 4 കോടി മാത്രയിരുന്നു. 


ഇതു കുടിശിക തീര്‍ക്കാന്‍കൂടി തികയാതിരുന്നതിനാല്‍ കരാറുകാര്‍ പണി നിര്‍ത്തി പോകുകയും ചെയ്തു. കൂടുതല്‍ പ്ലാറ്റ്‌ഫോം സൗകര്യം വന്നതോടെ ട്രെയിനുകള്‍ അനാവശ്യമായി ഔട്ടറില്‍ പിടിച്ചിടുന്നത് ഒഴിവാക്കാന്‍ കഴിയും. 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്റ്റേഷനില്‍ 6 പ്ലാറ്റ്‌ഫോമുകളില്‍ മൂന്നെണം മാത്രമാണ് പ്രവര്‍ത്തന ക്ഷമമായിരുന്നത്. ഒന്നില്‍ ട്രാക്ക് ഇല്ലായിരുന്നെങ്കില്‍ മറ്റു രണ്ടെണ്ണത്തില്‍ സിഗ്നല്‍ സംവിധാനം ഇല്ലായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.