കൊച്ചി:  കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ ഇന്നെത്തും. കോഴിക്കോട്, കൊച്ചി, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണ് ഇന്നെത്തുന്നത്.  ഇന്ന് കോഴിക്കോട്ടേക്ക് ഒൻപത് ബോക്സും എറണാകുളത്തേക്ക് പന്ത്രണ്ട് ബോക്‌സും ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സുമാണ് എത്തിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 11:15 ന് ഗോ എയര്‍ വിമാനത്തിലാണ് (Go Air) വാക്‌സിന്‍ നെടുമ്പാശേരിയിലെത്തിക്കുന്നത്. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്‌സിന്‍ വിതരണത്തിന് (Vaccine Distribution) നേതൃത്വം നല്‍കുന്നത്. കോഴിക്കോട്ടേക്കുള്ളവ റോഡ് മാര്‍ഗമായിരിക്കും റീജിയണല്‍ വാക്‌സിന്‍ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് പോകുന്നത് അതുപോലെ ലക്ഷദ്വീപിലേക്കുള്ള വാക്‌സിന്‍ ഹെലികോപ്റ്ററിലും എത്തിക്കും.


Also Read: Covid update: കോവിഡ്‌ ബാധയില്‍ വന്‍ വര്‍ദ്ധനവ്‌, രോഗം സ്ഥിരീകരിച്ചത് 6,186 പേര്‍ക്ക്


ഇതിനിടയിൽ കോവിഡ് വാക്സിനേഷൻ (Covid Vaccination) നടപടികൾക്ക് കേരളത്തിൽ വേഗത കുറവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണമനുസരിച്ച് കേരളത്തിൽ (Kerala) ഏറ്റവും വേഗത കുറഞ്ഞ രീതിയിലാണ് വാക്സിനേഷൻ നടപടിയുടെ പുരോഗമനം എന്നാണ്.  എന്നാൽ ഇത് വാക്സിൻ ഭീതി കാരണമാണെന്നാണ് കേരളത്തിന്റെ മറുപടി.  എന്തായാലും ഇകാര്യത്തിലുള്ള അതൃപ്തി കേന്ദ്രം അറിയിച്ചിട്ടുണ്ട്. 


കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചതിന് ശേഷമുള്ള സാഹചര്യങ്ങൾ പ്രതിദിനം വീഡിയോ കോൺഫറൻസിലൂടെ കേന്ദ്ര സർക്കാർ അവലോകനം ചെയ്യുന്നുണ്ട്.  കേരളത്തിന് പുറമെ പഞ്ചാബ്, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നിവിടങ്ങളിലും വാക്സിനേഷൻ നടപടികൾക്ക് വേഗത കുറവാണെന്ന് കേന്ദ്രം (Central Government) വിലയിരുത്തിയിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.