തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (07 ജൂൺ) പ്രകാശനം ചെയ്യും. വൈകിട്ട് നാലിന് സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഏറ്റുവാങ്ങും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കാർ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കി വരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചു എന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


ALSO READ: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്


സെക്രട്ടേറിയറ്റ് വളപ്പിൽ ഒരുക്കുന്ന വേദിയിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ എന്നിവർ പ്രസംഗിക്കും. മറ്റു മന്ത്രിമാർ സന്നിഹിതരായിരിക്കും. പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നന്ദി പറയും.


ലോക ഭക്ഷ്യ സുരക്ഷാദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂൺ 7ന്


തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 2024 ജൂൺ 7 വെള്ളിയാഴ്ച നടക്കും. തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ നടക്കുന്ന പരിപാടി രാവിലെ 11.30 ന് ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ആന്റണി രാജു എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയാകും. ആരോഗ്യ കുടുംബക്ഷേമവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡേ സ്വാഗതവും സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അഫ്സാന പർവീൺ നന്ദിയും അറിയിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, പാളയം വാർഡ് കൗൺസിലർ പാളയം രാജൻ എന്നിവർ ആശംസകൾ അർപ്പിക്കും.


2023-24 വർഷം മികച്ച ഭക്ഷ്യ സുരക്ഷാ പ്രവർത്തനം നടത്തിയ ജില്ലകൾക്കും ഭക്ഷ്യ സുരക്ഷാ വകുപ്പ് ജീവനക്കാർക്കും ലാബുകൾക്കുമുള്ള അവാർഡ് ദാനവും ഭക്ഷ്യസുരക്ഷാ സെമിനാറുകളും ഇതോടനുബന്ധിച്ച് നടക്കും. ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ 2024 ലെ പ്രമേയമായ "food Safety: prepare for the unexpected" എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പരിപാടികൾ സംഘടിപ്പിക്കുക. രാവിലെ 10.00 ന് സുരക്ഷിത ഭക്ഷണവും പോഷണവും : അപ്രതീക്ഷമായതിന് പ്രതികരിക്കാൻ തയാറാകുക എന്ന വിഷയത്തിൽ കൊല്ലം, ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ഇന്ദു പി.എസ് സെമിനാർ നയിക്കും. 


എറണാകുളം റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി റിസർച്ച് ഓഫീസർ തോമസ് കിരൺ, തിരുവനന്തപുരം ഗവൺമെന്റ് അനലിസ്റ്റ്സ് ലബോറട്ടറി ജൂനിയർ റിസർച്ച് ഓഫീസർ കേശവൻ നമ്പൂതിരി എന്നിവർ ഭക്ഷ്യ സുരക്ഷാ വെല്ലുവിളികളും ഫുഡ് അനാലിസിസിലെ നൂതന രീതികളും എന്ന വിഷയത്തിൽ സെമിനാർ നയിക്കും. മാംസം, പാൽ, മുട്ട തുടങ്ങിയ ഭക്ഷണത്തിൽ കരുതേണ്ട സുരക്ഷയെ സംബന്ധിച്ച് അനിമൽ ഹസ്ബന്ററി ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. എസ്. നന്ദകുമാർ സെമിനാർ അവതരിപ്പിക്കും. ദിനാചരണത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ മൊബൈൽ ലാബിന്റെ പ്രദർശനം നടക്കും. മികച്ച ഭക്ഷ്യസുരക്ഷാ മാർഗങ്ങളും സന്ദേശങ്ങളും വിവരിക്കുന്ന സ്റ്റാളുകളും പ്രദർശനത്തിലുണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.