Second Vande Bharat Express: രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ ഉറപ്പാക്കി കേരളം.  കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടനെത്തുമെന്ന് എം കെ രാഘവൻ എം പി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മംഗലാപുരം മുതൽ തിരുവനന്തപുരം വരെയാകും രണ്ടാം വന്ദേ ഭാരത്‌ ട്രെയിന്‍ സർവീസെന്നും ദക്ഷിണ റെയിൽവെയിൽനിന്നും ഇക്കാര്യത്തിലടക്കം ഉറപ്പു ലഭിച്ചെന്നും എം കെ രാഘവൻ എംപി അറിയിച്ചു.  പുതിയ പാസഞ്ചർ ട്രെയിനുകൾക്കുള്ള നിവേദനം നൽകിയതായും രാഘവൻ വ്യക്തമാക്കി. 


Also Read: Vande Bharat Express Trains: രാജ്യത്തിന്‌ ഉടന്‍ ലഭിക്കും 9 പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾകൂടി, കേരളം പട്ടികയില്‍ ഉണ്ടാവുമോ?  


കേരളത്തിന്‌ ഓണ സമ്മാനമായി  രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ ലഭിക്കും എന്നായിരുന്നു സൂചനകള്‍. എന്നാല്‍, ഓണം കഴിഞ്ഞിട്ടും ട്രെയിന്‍  ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിന് നഷ്ടമായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.  എന്നാല്‍ അതെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങള്‍ ഉറപ്പാക്കുന്നത്.  ഡിസൈൻ മാറ്റം വരുത്തിയ ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേക്ക് ഇതിനോടകം കൈമാറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 


Also Read:  Nipah Virus: എന്താണ് നിപ വൈറസ്? ലക്ഷണങ്ങൾ അറിയാം
 

ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കിയെങ്കിലും സർവീസ് എന്ന് മുതലാണ് എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.  


റെയില്‍വേ മന്ത്രാലയം നല്‍കുന്ന പ്രസ്താവനകള്‍ അനുസരിച്ച്,രാജ്യത്തിന്‌ ഉടന്‍ തന്നെ 9 വന്ദേ ഭാരത്‌ ട്രെയിനുകള്‍ കൂടി ലഭ്യമാകും.  നിലവില്‍ രാജ്യത്തുടനീളമായി 25 റൂട്ടുകളിലാണ് വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുന്നത്. അതുകൂടാതെയാണ് പുതുതായി  9 ട്രെയിനുകൾ കൂടി അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നത്.  


റിപ്പോര്‍ട്ട് അനുസരിച്ച് പുതുതായി ട്രാക്കില്‍ എത്തുന്ന ട്രെയിനുകളില്‍ അധികവും ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്ന രാജസ്ഥാനിനും മധ്യപ്രദേശിനും ലഭിക്കും. ഇതിനായി റെയിൽവേ മന്ത്രാലയം ഇരു സംസ്ഥാനങ്ങളിലും വലിയ പരിപാടികള്‍ സംഘടിപ്പിക്കാനും  സാധ്യതയുണ്ട് എന്നാണ് സൂചനകള്‍. ഇരു സംസ്ഥാനങ്ങളിലും നിരവധി ട്രെയിനുകള്‍ ഒരുമിച്ച് ആരംഭിക്കാനും സാധ്യതയുണ്ട് എന്നും പറയപ്പെടുന്നു. 
   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.