Seminar on Safety of Patient`s Data: രോഗികളുടെ വിവരം സൂക്ഷിക്കുന്നതില്‍ ആശുപത്രികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം: സെമിനാർ
Seminar on Safety of Patient`s Data: ഡാറ്റാ സുരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുമ്പോള്‍ രോഗിയുടെ ക്ഷേമം പ്രധാനമായിരിക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോക്ടറും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിലെ ആശുപത്രികളില്‍ ഡാറ്റാ സംരക്ഷണത്തിന് കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ-സാങ്കേതിക മേഖലയിലുള്ള വിദഗ്ദര്‍ അഭിപ്രായപെട്ടു. തിരുവനന്തപുരത്തെ വ്യവസായ സംരംഭകരുടെ കൂട്ടായ്മ ആയ കിച്ചന്റെ നേതൃത്തിലാണ് രോഗികളുടെ വിവര ശേഖരണ സുരക്ഷിതത്വത്തെ കുറിച്ചുള്ള സെമിനാര്‍ നടന്നത്. ആര്‍സിസിയില്‍ ഉള്‍പ്പടെ ഉണ്ടായ സൈബര്‍ ആക്രമണവും ഡാറ്റാ ബാങ്കില്‍ നിന്ന് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ആദ്യമായി രോഗികളുടെ വിവരം സംരക്ഷിക്കുന്നത് സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചത്.
ഡാറ്റാ സുരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുമ്പോള്‍ രോഗിയുടെ ക്ഷേമം പ്രധാനമായിരിക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോക്ടറും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. രോഗ വിവരങ്ങള്‍ സുരക്ഷിതമായി ഇരിക്കുക എന്നുള്ളത് രോഗികളുടെ അവകാശമാണെന്നും ഡോ. ദിവ്യ എസ് അയ്യര്‍ കൂട്ടി ചേര്‍ത്തു.
ടൈ കേരളയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഡോ. ജിജ്ജീസ് മില്യണ്‍ ഡോളര്‍ സ്മൈല്‍ ഡെന്റല്‍ ക്ലിനിക്കും ആയിരുന്നു സെമിനാറിന്റെ മറ്റു സംഘാടകര്‍. ഇന്ത്യയിലെ ആദ്യത്തെ വനിതാ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്ററായ ഡോ. പട്ടത്തില്‍ ധന്യ മേനോന്‍, ഡോ. ജിജ്ജിസ് മില്യണ്‍ ഡോളര്‍ സ്മൈല്‍ ഡെന്റല്‍ ക്ലിനിക്കിലെ ചീഫ് ഡെന്റല്‍ സര്‍ജന്‍ ഡോ. ജിജി ജോര്‍ജ്ജ് എംഡിഎസ്, ട്രിനിറ്റി കോളജ് സ്ട്രാറ്റജിക് ഡയറക്ടറും പ്രിന്‍സിപ്പലുമായ ഡോ. അരുണ്‍ സുരേന്ദ്രന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. ഡാറ്റാ സുരക്ഷയ്ക്കും ഗുണനിലവാര മാനേജ്മെന്റിനുമുള്ള ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ISO 27001 സർട്ടിഫിക്കേഷൻ ഡോ. ജിജി മില്യണ്‍ ഡോളര്‍ സ്മൈല്‍ ഡെന്റല്‍ ക്ലിനിക്കിന് ചടങ്ങിൽ കൈമാറി.ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്ലിനിക്കിന് ഇത്തരത്തിൽ അംഗീകാരം ലഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.