തിരുവനന്തപുരം: Thalekunnil Basheer Passed Away: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. എഴുപത്തിയൊൻപത് വയസ്സായിരുന്നു. തിരുവനന്തപുരത്ത് വെമ്പായത്തുള്ള വസതിയിൽ വച്ച് പുലർച്ചെ 04:20 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: യുഡിഎഫ് എംപിമാർക്കെതിരെ മർദ്ദനം; മോദിയും പിണറായിയും തമ്മിലുള്ള ധാരണയെന്ന് കെ ബാബു


ഹൃദ്രോഗത്തെ തുടർന്ന് അഞ്ച് വർഷത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. 1977 ല്‍ കഴക്കൂട്ടത്ത് നിന്നാണ് ബഷീര്‍ നിയമസഭയിലെത്തുന്നത്. കെ.എസ്.യു വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ എത്തി കേരളം രാഷ്ട്രീയത്തിൽ നിറഞ്ഞാടിയ നേതാവാണ് ഇന്ന് വിട പറഞ്ഞത്.  


അദ്ദേഹം രാജ്യസഭാംഗമായും എംഎല്‍എ ആയും പ്രവർത്തിച്ചിരുന്നു. എകെ ആന്‍റണി മുഖ്യമന്ത്രിയാകാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. 31 മത്തെ വയസ്സിലാണ് തലേക്കുന്നിൽ ബഷീർ രാജ്യസഭയിലെത്തുന്നത്. ചിറയന്‍കീഴ് നിന്നും രണ്ടുതവണ ലോക്സഭാംഗമായി. കെപിസിസി  ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്‍റ് തുടങ്ങി നിരവധി പദവികൾ ബഷീര്‍ വഹിച്ചിരുന്നു. 2016 വരെ കെപിസിസിയുടെ പ്രധാന മുഖങ്ങളിൽ ഒന്നായിരുന്ന ബഷീർ രോഗബാധിതനായതിനെ തുടർന്നാണ് പാർട്ടിയിൽ നിന്നും പൂർണ്ണമായും വിട്ട് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചത്.


Also Read: Viral Video: സീബ്രയെ വേട്ടയാടാൻ ശ്രമിച്ച സിംഹത്തിന് പറ്റിയ അമളി..!


സംസ്ക്കാരം വിദേശത്തുനിന്നും മകൻ എത്തിയ ശേഷം മറ്റന്നാളായിരിക്കും നടക്കുക.  മൃതദേഹം ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റും.  അദ്ദേഹത്തിൻറെ പരേതയായ ഭാര്യ സുഹ്‌റ നടൻ പ്രേംനസീറിൻറെ സഹോദരിയാണ്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.