Trivandrum: സെറ്റ് പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിനുള്ളതാണ് സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്). പരീക്ഷ ജനുവരി 9ന് നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

 പ്രോസ്‌പെക്ടസും സിലബസും www.lbscentre.kerala.gov.in ൽ ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ 30ന് വൈകിട്ട് 5നകം പൂർത്തിയാക്കണം. കോവിഡ് മൂലം തീയ്യതികൾ നേരത്തെ മാറ്റിയിരുന്നു.


ALSO READ: Navakerala Fellowship| 50,000 മുതൽ ഒരു ലക്ഷം രൂപ വരെ, നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു


അതേസമയം സ്‌കോൾ കേരള മുഖേന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ചിൽ പ്രവേശനം നേടിയ, കോഴ്‌സ് ഫീസ് പൂർണ്ണമായും അടച്ച വിദ്യാർഥികൾ കോഷൻ ഡെപ്പോസിറ്റ് ഇനത്തിൽ ഒടുക്കിയ 200 രൂപ തിരികെ ലഭിക്കുന്നതിന് രസീത് സമർപ്പിക്കണം.


ALSO READ : UAE: ജനസംഖ്യയുടെ 85% പേരും കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചതായി യുഎഇ


 www.scolekerala.org യിൽ നിന്നും യൂസർ ഐ.ഡി, പാസ്‌വേഡ് ഉപയോഗിച്ച് രസീത് പ്രന്റെടുത്ത് വിവരങ്ങളും വിദ്യാർഥിയുടെ ഒപ്പും രേഖപ്പെടുത്തി, വിദ്യാർഥി/ രക്ഷകർത്താവിന്റെ പേരിൽ നിലവിൽ ഉപയോഗത്തിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് സഹിതം രസീത് സ്‌കോൾ കേരളയുടെ ജില്ലാ കേന്ദ്രങ്ങളിലോ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ എത്തിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.