കൊച്ചി: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻ നിരയിലാണ് സേവാഭാരതി. എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് എറണാകുളം കോതമംഗലത്തെ സേവഭാരതിയുടെ കോവിഡ് കെയർ കേന്ദ്രം പ്രവർത്തിക്കുന്നത്. നിരവധി പേർക്കാണ് ഇവിടെ നിന്ന് സേവനം ലഭ്യമാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രത്തിൽ രോഗികൾക്ക്  സൗജന്യ ചികിത്സ നൽകാൻ മുന്നിട്ടിറങ്ങുന്നത് കത്തോലിക്ക സഭ കോതമംഗലം രൂപതയുടെ  ഉടമസ്ഥതയിലുള്ള സെൻ്റ ജോസഫ്  ഹോസ്പിറ്റലിലെ (ധർമഗിരി)  ഡോക്ടറും സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ  സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോസഫ് അംഗവുമായ സിസ്റ്റർ   മനീഷയാണ്.


ALSO READ : Kerala COVID Update : സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് മരണ നിരക്ക്, തുടർച്ചയായി 200 അരികെ കോവിഡ് മരണങ്ങൾ, കേരളത്തിന്റെ കോവിഡ് കണക്കുകൾ ഇങ്ങനെ


ഡോ. സിസ്റ്റർ മനീഷ കോതമംഗലം ധർമഗിരി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയാണ്.കഴിഞ്ഞ ഒരു മാസക്കാലമായി  സേവാഭാരതി നടത്തുന്ന കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ദിവസവും ഡോ.സിസ്റ്റർ  മനീഷ സേവന രംഗത്ത് ഉണ്ട്. ധർമഗിരി  ആശുപത്രിയിൽ സേവനം ചെയ്യുന്ന   ഡോ. ആസിഫ് അലി റഹ്മാനും  രോഗികളെ പരിചരിക്കുന്നു. അടിയന്തിര ഘട്ടത്തിൽ ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സെൻ്റ് ജോസഫ് ഹോസ്പിറ്റൽ അധികൃതർ സേവാഭാരതിക്ക് നൽകുന്നുണ്ട്.


ചിട്ടയോടെയുള്ള പരിചരണവും ഓക്സിജൻ കോൺസൻ്ററേറ്റർ അടക്കമുള്ള ആധുനീക ചികിത്സാ സൗകര്യങ്ങളും ഉൾപ്പെടെയുള്ളവ ഒരുക്കിയാണ് സേവഭാരതി കൊവിഡ് കെയർ  സെൻ്റർ പ്രവർത്തിക്കുന്നത്. ഗുരുതര രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ  കൂടുതൽ ചികിത്സയ്ക്കു വേണ്ടി  കോതമംഗലം താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് തുടർ ചികിത്സക്ക് വേണ്ട നടപടികളും സ്വീകരിക്കുന്നു. ഇതിനായി സേവഭാരതി ഓക്സിജൻ സൗകര്യമുൾപ്പെടെയുള്ള ആബുലൻസും തയ്യാറാക്കിയിട്ടുണ്ട്.


ALSO READ: New hybrid coronavirus variant: പുതിയ സങ്കരയിനം വൈറസിനെ വിയറ്റ്നാമിൽ കണ്ടെത്തി, അതീവ ജാഗ്രതയിൽ ലോകം


സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ ഉള്ള തങ്കളം വിവേകാനന്ദ സ്കൂളിൽ പ്രവർത്തിക്കുന്ന സെൻ്ററിൽ 50 കിടക്കകളാണ് ഉള്ളത്.സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം വാർഡുകളാക്കിയാണ് കിടത്തി ചികിത്സ നൽകുന്നത്. ഓരോ മുറിയിലും ചൂടുവെള്ളം തിളപ്പിക്കാനായി പ്രത്യേകം കെറ്റിലുകൾ ഉൾപ്പെടെ നൽകിയിട്ടുണ്ട്.


കൊവിഡ് കെയർ സെൻ്റർ അടുക്കള വീടുകളിൽ രോഗ ബാധിതരായും ക്വാറൻ്റെനിലും കഴിയുന്നവർക്ക് ആവശ്യാനുസരണം സൗജന്യമായി ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്യുന്നുണ്ട്.കൊവിഡ് കെയർ സെൻ്ററിൽ സേവനം നൽകുന്നതിനായി പിപി ഇ കിറ്റ് ധരിച്ച സേവഭാരതി പ്രവർത്തകർ ദിവസം മുഴുവനും കേന്ദ്രത്തിലുണ്ട്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

.