കാസർകോട്: വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് കേന്ദ്രസർവകലാശാല അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇംഗ്ലീഷ് താരതമ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബി. ഇഫ്തികർ അഹമ്മദിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്തത്. ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതിയെത്തുടർന്ന് രണ്ടാഴ്ചയായി ഇഫ്തികർ അഹമ്മദിനെ ക്ലാസെടുക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. സസ്പെൻഷൻ നടപടിയുടെ കാലയളവിൽ മുൻകൂർ അനുമതിയില്ലാതെ സർവകലാശാല ആസ്ഥാനം വിട്ടുപോകാൻ പാടില്ലെന്ന് വൈസ് ചാൻസലർ ചുമതലയുള്ള ഡോ. കെ.സി. ബൈജു നൽകിയ സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.


ALSO READ: 7 വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ഒത്താശ; അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിന തടവ്


നവംബർ 13ന് ആണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. ഇന്റേണൽ പരീക്ഷയ്ക്കിടയിൽ ബോധരഹിതയായ വിദ്യാർഥിനിയെ, ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മോശമായി സ്പർശിച്ചുവെന്നും ക്ലാസിൽ അശ്ലീലച്ചുവയോടെ സംസാരിക്കുന്നുവെന്നുമാണ് വിദ്യാർഥിനികൾ പരാതിപ്പെട്ടത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.