തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ കേസിൽ തിരുവനന്തപുരം സ്വദേശി പിടിയിൽ. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് അറസ്റ്റിലായത്. റെയിൽവേ പൊലീസാണ് സുരേഷിനെ പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രെയിനുള്ളിലെ ടോയ്‌ലറ്റിൽ നിന്ന് ചില്ല് ഇളക്കിമാറ്റിയാണ് ഇയാൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സ്കൂളിലെ കുട്ടികൾക്ക് നേരെയായിരുന്നു അക്രമം. നേരത്തെയും ഇയാൾ ഇത്തരത്തിൽ അശ്ലീല പ്രദർശനം നടത്തിയിരുന്നതായി വിദ്യാർഥികൾ പരാതി നൽകിയിരുന്നു.


ALSO READ: UCCയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയത് ആരൊക്കെ? കേരളത്തിലെ ഐക്യമില്ലാത്ത UCC പ്രതിഷേധം


അതേസമയം കടലാക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച വലിയപറമ്പ് പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിൽ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. തീര പ്രദേശത്ത് നിർമ്മിക്കുന്ന വീടുകൾക്കുള്ള സുരക്ഷിതത്വവും കെട്ടിടം നിർമ്മിക്കുന്ന സമയത്ത് തന്നെ പുനരാലോചന നടത്തി മുമ്പോട്ടു പോകേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.


പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരുടേയും, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും, ദുരന്തനിവാരണ വകുപ്പിറേയും, ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പഞ്ചായത്തിൽ ഭരണ സമിതി യോഗം ചേർന്ന് പുനർഗേഹം  പദ്ധതി ഉപയോഗിച്ച്   വീടുകളെ പ്രയോറിറ്റി ലിസ്റ്റുണ്ടാക്കി ക്ലസ്റ്റർ ആക്കി തിരിച്ച് സ്ഥലമെടുത്ത് ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കാനാവശ്യമാമായ ഇടപെടൽ നടത്താൻ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ കണ്ട് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനാണ് പഞ്ചായത്ത് ഉദ്ധേശിക്കുന്നതെന്ന് പ്രസിഡൻ്റ് പറഞ്ഞു. 


ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി സജീവൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല, ഹോസ്ദുർഗ് തഹസീൽദാർ എൻ മണിരാജ്, പഞ്ചായത്ത്‌ സെക്രട്ടറി വിനോദ് കുമാർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, ഡി എം പ്ലാൻ കോഡിനേറ്റർ അഹമ്മദ്‌ ഷഫീക്ക് എന്നിവർ ഒപ്പമുണ്ടായിരുന്നു



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.