ആലപ്പുഴ :  എസ് ഡി കോളജില്‍ ഇടതു വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ തമ്മിലായിരുന്നു സംഘര്‍ഷം. സംഭവത്തിൽ ഇരുവിഭാഗം പ്രവർത്തകർക്കും പരിക്കേറ്റു. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇടതു വിദ്യാർത്ഥി സംഘടനകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ നടന്ന വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത് 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘർഷത്തിൽ ഇരുവിഭാഗം പ്രവർത്തകർക്കും കാര്യമായ പരിക്കേറ്റു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ആലപ്പുഴ ജനറൽ ആശുപത്രിലും പ്രവേശിപ്പിച്ചു. പുറത്ത് നിന്നെത്തിയ എസ്എഫ്ഐ പ്രവർത്തകർ തങ്ങളെ കടന്നാക്രമിക്കുകയായിരുന്നു എന്നാണ് പരിക്കേറ്റ എഐഎസ്എഫ് പ്രവർത്തകർ ആരോപിച്ചു. വനിതാ പ്രവർത്തകരെ ഉൾപ്പെടെ കടന്നുപിടിച്ച ചോദ്യം ചെയ്യുന്നതിനിടെയാണ് സംഘർഷം ഉണ്ടായതെന്ന് പരിക്കേറ്റ എസ്എഫ്‌ഐയുടെ വാദം


പരിക്കേറ്റ പ്രവർത്തകരെ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിന്റെ നേതൃത്വത്തിൽ സിപിഐ - എഐവൈഎഫ് നേതാക്കൾ സന്ദർശിച്ചു. സംഭവത്തെ തുടർന്ന് ആലപ്പുഴയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നു. സംഘർഷത്തെ തുടർന്ന് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  തിങ്കളാഴ്ചയാണ് കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.