ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില് തോമസിന്റെ  സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് തെളിഞ്ഞതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. അദ്ദേഹത്തിന്റെ എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധിച്ചു. ഒന്നും വ്യാജമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. കലിങ്കയിൽ പഠിച്ചു പരീക്ഷ എഴുതി പാസ് ആയി. എം, കോമിന് പ്രവേശനം നേടിയതിൽ യാതൊരു തരത്തിലുള്ള ക്രമക്കേടുകൾ ഇല്ലെന്നും പി. എം ആർഷോ മാധ്യമങ്ങളോട് പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം നിഖിലിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എംഎസ്എം കോളേജിൽ കെ എസ് യു പ്രതിഷേധ മാർച്ച് നടത്തുകയാണ്. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കോളേജ് പ്രിൻസിപ്പൾ പ്രതികരിച്ചു.  


കായംകുളം എം.എസ്.എം കോളേജിലെ രണ്ടാം വർഷ എം.കോം വിദ്യാർഥിയാണ് നിഖിൽ തോമസ്. നിഖിൽ എം.കോം പ്രവേശനം നേടിയത് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് എന്നാണ് ആരോപണം ഉയരുന്നത്. നിഖിലിന്റെ ജൂനിയർ വിദ്യാർത്ഥിയും എസ്എഫ്ഐ ജില്ലാ കമ്മറ്റി അം​ഗവുമാണ് പരാതിക്കാരൻ. 


ആരോപണങ്ങൾ കടുത്തോടെ നിഖിലിനെതിരെ എസ്എഫ്ഐ നടപടിയെടുത്തിരുന്നു. വിഷയത്തിൽ പരാതി ഉയർന്നതോടെ നിഖിൽ തോമസിനെ ജില്ലാ കമ്മിറ്റി, കായംകുളം എരിയാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിന്നും എസ്.എഫ്.ഐ നീക്കം ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.