കൊച്ചി: വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ വധശ്രമമുണ്ടായതിന് പിന്നാലെയാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്. പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനമായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാർഥി സംഘർഷത്തിന്റെ തുടർച്ചയായി ഇന്ന് പുലർച്ചെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്മാന് കുത്തേറ്റിരുന്നു. പരിക്കേറ്റ നാസർ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.


ALSO READ: എസ്എഫ്ഐ നേതാവിനെതിരായ ആക്രമണം; 15 കെ എസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ കേസ്


കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെ ഒമ്പത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർഥി അബ്ദുൾ മാലിക്കാണ് കേസിലെ ഒന്നാം പ്രതി.


അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോളേജിൽ നാടകോത്സവത്തിന്റെ ചുമതലക്കാരനായ നാസർ അബ്ദുൽ റഹ്മാൻ നാടക പരിശീലനത്തിന് ശേഷം ഇറങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടിവാളും ബീയർ കുപ്പിയും മാരകായുധങ്ങളും ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.