തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലേക്ക് നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ചരിത്ര വിജയം. ആകെ തെരഞ്ഞെടുപ്പ് നടന്ന  64  കോളേജുകളില്‍ 60ലും എസ്എഫ്ഐ മികച്ച  ഭൂരിപക്ഷത്തില്‍ വിജയം നേടി.


COMMERCIAL BREAK
SCROLL TO CONTINUE READING

"മതവർഗീയതയെ ചെറുക്കാൻ മതനിരപേക്ഷതയ്ക്ക് കരുത്തേകാൻ പടുത്തുയർത്താം സമരോൽസുക കലാലയങ്ങൾ" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.


ചരിത്രത്തിലാദ്യമായി പളളിപ്പുറം എൻഎസ്എസ് കോളേജ് എബിവിപിയുടെ കയ്യിൽ നിന്ന് തിരിച്ചുപിടിച്ചു. ഐഎച്ച്ആർഡി കോളേജ് കാർത്തികപ്പള്ളി, ഇക്ബാൽ കോളേജ്, കാവിയോട് ബിഎഡ് കോളേജ് എന്നിവ കെഎസ് യുവിന്‍റെ കയ്യിൽ നിന്നും തിരിച്ചുപിടിച്ചു.


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, സംസ്‌കൃത കോളേജ്, മലയൻ കീഴ് ഗവ കോളേജ്, ആർട്സ് കോളേജ്, കാര്യവട്ടം ഗവ.കോളേജ്, കാര്യവട്ടം എൽഎൻസിപി, മരിയൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ശ്രീ സ്വാതി തിരുന്നാൾ കോളേജ് ഓഫ് മ്യൂസിക്, കൊല്ലം ശ്രീനാരായണ കോളേജ്, കൊല്ലം എസ്എൻ വനിതാ കോളേജ്, ശ്രീനാരായണ ലോ കോളേജ്, കൊട്ടിയം എൻഎസ്എസ് ലോ കോളേജ്, ചാത്തന്നൂർ എസ്എൻ കോളേജ്, കടയ്ക്കൽ പിഎംഎസ്എ, കടയ്ക്കൽ എസ്എച്ച്എം എൻജിനീയറിങ് കോളേജ്, ടിഎംഐ കോളേജ് ഏനാത്ത്, ഐഎച്ച്ആർഡി കോളേജ് അടൂർ എന്നിവിടങ്ങളിൽ നേരത്തെ തന്നെ എതിരില്ലാതെ യൂണിയന്‍ കരസ്ഥമാക്കി.