പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും MLAയുമായ ഷാഫി പറമ്പിലിന് കൊറോണ വൈറസ് ബാധിച്ചെന്ന വ്യാജ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിപിഎം നേതാവിന്റെ വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. 


പുന്നയൂര്‍ക്കുളം ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി.ടി സോമരാജാണ് ഷാഫി പറമ്പിലിന് കൊറോണ ബാധിച്ചതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. 


ഷാഫിയ്ക്ക് കൊറോണ ബാധയാണെന്നും സാമൂഹിക അകലം പാലിക്കുന്നത് നന്നായിരിക്കും എന്നുമായിരുന്നു സോമരാജന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. 


വാളയാറില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ക്ക് വേണ്ടി ഷാഫി ഇടപ്പെട്ടതിനു പിന്നാലെയാണ് സോമരാജന്റെ പോസ്റ്റ്‌. 


കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചു. 


ഷാഫി പറമ്പിൽ എംഎൽഎക്ക് കൊവിഡ് ബാധിച്ചുവെന്ന് ഒരു സിപിഎം നേതാവ് fbയിൽ പോസ്റ്റിട്ടുവെന്നും 
മര്യാദകളുടെ സകല സീമകളും ലംഘിച്ചുകൊണ്ട് സിപിഎമ്മുകാർ കോൺഗ്രസിനെതിരായി ഈ കൊവിഡ് കാലത്ത് വ്യാജപ്രചരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 


കേരളത്തിലെ എല്ലാ കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളും ഒറ്റക്കെട്ടായി നിന്ന് ഈ സൈബർ തെമ്മാടികളെ തുരത്തുക തന്നെ ചെയ്യുമെന്നും കോൺഗ്രസ് എന്താണെന്ന് ബോധ്യപ്പെടുത്തി തരാമെന്നും സതീശന്‍ പറയുന്നു.