തിരുവനന്തപുരം: കേരള സർക്കാരിനെ വീണ്ടും അഭിനന്ദിച്ച് ശശി തരൂർ എംപി. നിതി ആയോ​ഗിന്റെ ആരോ​ഗ്യ സൂചികയിൽ ഒന്നാമത് എത്തിയതിനാണ് സംസ്ഥാന സർക്കാരിനെ തരൂർ അഭിനന്ദിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING


യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ ടാ​ഗ് ചെയ്താണ് തരൂർ എഫ്ബിയിൽ കുറിപ്പ് പങ്കുവച്ചത്. കേരളത്തിലെ സദ്ഭരണവും രാഷ്ട്രീയ സമവായവും യോ​ഗി മാതൃകയാക്കണമെന്നും തരൂർ എഫ്ബി പോസ്റ്റിൽ കുറിച്ചു.


ALSO READ: Silver Line | കെ റെയിൽ പദ്ധതിയിൽ ശശി തരൂർ എംപി തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ മുരളീധരൻ


മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പൊതു വേദികളിൽ ശശി തരൂർ സംസാരിച്ചത് കോൺ​ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ പോര് മുറുകുകയാണ്. ഇതിനിടെയാണ് സർക്കാരിനെ പുകഴ്ത്തി വീണ്ടും തരൂർ രം​ഗത്തെത്തിയിരിക്കുന്നത്. കെ റെയിൽ പദ്ധതിക്കെതിരെ കോൺഗ്രസ് എംപിമാർ കേന്ദ്രമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പുവയ്ക്കാത്തതിനെ ചൊല്ലി ഒരാഴ്ചയോളമായി കോൺഗ്രസ് നേതാക്കൾക്കിടയിൽ നിന്ന് ഒളി‍ഞ്ഞും തെളിഞ്ഞും തരൂരിനെതിരെ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്.


രാജ്മോഹൻ ഉണ്ണിത്താൻ എംപിയും തരൂരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. കെ റെയിൽ വിഷയത്തിൽ നിലവിലെ കോൺഗ്രസ് നേതൃത്വം ശശി തരൂരിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും തരൂരിന്റെ നിലപാട് ശരിയല്ലെങ്കിൽ പാർട്ടി തിരുത്തുമെന്നുമാണ് വ്യക്തമാക്കിയത്. മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തരൂരിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. തരൂരിന് അച്ചടക്കം അറിയില്ലെങ്കിൽ പാർട്ടി പഠിപ്പിക്കേണ്ടത് തന്നെയാണെന്നാണ് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടത്.


ALSO READ: Sashi Tharoor | ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ച് കോൺ​ഗ്രസ് നേത‍ൃത്വം; പാർട്ടിയുടെ നിലപാട് അം​ഗീകരിച്ചില്ലെങ്കിൽ പുറത്തെന്ന് കെ.സുധാകരൻ


ശശി തരൂർ കോൺ​ഗ്രസ് പാ‍ർട്ടിയിലെ ഒരു എം.പി മാത്രമാണെന്നും പാ‍ർട്ടി നിലപാട് അം​ഗീകരിച്ചില്ലെങ്കിൽ തരൂരിന് പാർട്ടിക്ക് പുറത്തു പോകേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ക‍ർശന നിലപാട് പാർട്ടിക്കുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. കെ റെയിൽ വിഷയത്തിൽ പാ‍ർട്ടിയുടേയും മുന്നണിയുടേയും നിലപാടിന് വിരുദ്ധമായ നിലയിലാണ് ശശി തരൂ‍ർ നിലപാടെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.