Shibin Murder:തൂണേരി ഷിബിൻ വധം; പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്
കേസുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും വിചാരണ കോടതി സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിട്ടിരുന്നു.
തൂണേരി ഷിബിൻ വധക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി. മുനീർ, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ്, അബ്ദുൾ സമദ് എന്നീ മുസ്ലീം ലീഗ് പ്രവർത്തകർക്കാണ് ശിക്ഷ വിധിച്ചത്. വിചാരണകോടതി വെറുതേ വിട്ട പ്രതികൾക്കാണ് ഹൈക്കോടതി ജീവപര്യന്തവും 1.10 ലക്ഷം രൂപ വീതം പിഴയും ചുമത്തിയത്. ഇതിൽ അഞ്ച് ലക്ഷം രൂപ ഷിബിന്റെ പിതാവിനും ബാക്കി പരിക്കേറ്റവർക്ക് തുല്യമായ നൽകണം.
ഈ വിധി സമൂഹത്തിന് ഒരു സന്ദേശമായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിട്ടിരുന്നു.
Read Also: കേരളം വീണ്ടും ബൂത്തിലേക്ക്; ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
ഇതിനെതിരെ സംസ്ഥാനസർക്കാരും ഷിബിന്റെ മാതാപിതാക്കളും സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. കേസിലെ 17 പ്രതികളിൽ ഒന്നു മുതൽ 6 വരെയും 15,16 പ്രതികളും കുറ്റക്കാരനാണെന്ന് ഹൈക്കോടതി കണ്ടെത്തി. മൂന്നാം പ്രതി അസ്ലം വിചാരണക്കോടതി വെറുതെ വിട്ടതിന് പിന്നാലെ കൊല്ലപ്പെട്ടിരുന്നു.
വിധി ആശ്വാസം പകരുന്നുവെന്ന് ഷിബിന്റെ അമ്മ അനിത പറഞ്ഞു. മകന് നീതി ലഭിച്ചുവെന്നും ഒന്നാം പ്രതിയെ കൂടി പിടികൂടി നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും അവർ പറഞ്ഞു.
2015 ജനുവരി 22നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനും നാദാപുരം തൂണേരി സ്വദേശിയുമായ ഷിബിൻ കൊല്ലപ്പെട്ടത്. രാഷ്ട്രീയവും വർഗീയവുമായ വിരോധത്താൽ ലീഗ് പ്രവർത്തകരായ പ്രതികൾ മാരകായുധങ്ങളുമായി ഷിബിൻ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തിൽ ആറ് പേർക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.