തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപന൦ തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അനുസരിച്ചാകും മറ്റ് തീയതികള്‍ പ്രഖ്യാപിക്കുക. കൂടാതെ, അധ്യായന ദിനങ്ങള്‍ 100 ആയി വെട്ടിചുരുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. നിലവില്‍ 220 ദിവസമാണ് ക്ലാസുകള്‍ ഉള്ളത്. 


 ഫോണ്‍ വാങ്ങാന്‍ പൈസയില്ല, ഇതിലും ഭേദം കുടി നിര്‍ത്തുന്നത്...


 


അധ്യായന വര്‍ഷത്തില്‍ 1320 മണിക്കൂര്‍ ക്ലാസുകള്‍ ഉണ്ടാകണമെന്ന വ്യവസ്ഥയിലും സര്‍ക്കാര്‍ മാറ്റം വരുത്തും. 600 മണിക്കൂര്‍ സ്കൂളിലും 600 മണിക്കൂര്‍ വീടുകളിലും അധ്യയനം നടത്തിയേക്കും. കൂടാതെ, ഓരോ പീരിയഡിന്‍റെയും ദൈര്‍ഘ്യം 30 മിനിറ്റാക്കി ചുരുക്കും. 45 മിനിറ്റാണ് നിലവിലെ ദൈര്‍ഘ്യം. 


വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനായി ഷിഫ്റ്റ്‌ സമ്പ്രദായം കൊണ്ടുവരണമെന്ന നിര്‍ദേശവുമുണ്ട്. ഒരു ക്ലാസില്‍ പരമാവധി 15-20 കുട്ടികള്‍ വരെ മാത്രമേ ഉണ്ടാകാവൂ.


മദ്യപാനികള്‍ക്ക്‌ നിരാശ; ബെവ്ക്യൂ ആപ്പ് തകരാറില്‍...


 


ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ടു ബാച്ചുകളിലായി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കും. കുട്ടികള്‍ സാമൂഹിക അകലം പാലിക്കണമെന്നും ആറടി അകല൦ പാലിക്കണമെന്നും നിര്‍ദേശമുണ്ട്. 


നിലവില്‍ സംസ്ഥാനത്ത് വിക്ടേഴ്സ് ചാനല്‍ വഴിയാകും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുക. രാവിലെ 8.30 മുതല്‍ 6 മണി വരെയാകും ക്ലാസുകള്‍ നടക്കുക. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് അര മണിക്കൂറും, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മണിക്കൂറും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നര മണിക്കൂറുമാണ് ക്ലാസ്.