കോഴിക്കോട്:കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഒരാൾക്കുകൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഒന്നാം വാർഡിൽ പെട്ട ആറുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ പതിനെട്ടാം വാർഡിൽ പെട്ട പത്തു വയസ്സുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ഗ്രാമ പഞ്ചായത്തിലെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. രോഗം റിപ്പോർട്ട് ചെയ്തത് രണ്ട് വാർഡുകളിലും വരുംദിവസങ്ങളിൽ
പ്രത്യേക യോഗം വിളിച്ചു ചേർക്കാനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും തീരുമാനിച്ചു.


കിണറുകൾ ക്ലോറിനേഷൻ നടത്താനും പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവൽക്കരണം നടത്താനും കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി അയക്കാനും യോഗം തീരുമാനിച്ചു .പഞ്ചായത്തിലെ മത്സ്യ മാംസ കടകളിലും ഹോട്ടലുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തും.വയറിളക്കം ഛർദി വയറുവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങളൊന്നും ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കണമെന്നും കാരശ്ശേരി മെഡിക്കൽ ഓഫീസർ ഡോക്ടർ സജിന പറഞ്ഞു. 


മലത്തിലൂടെ രോഗം പകരാൻ സാധ്യത ഏറെയുള്ളതിനാൽ മലമൂത്ര വിസർജനം നടത്തിയശേഷം കൈകൾ സോപ്പിട്ട് കഴുകണമെന്നും 
പഴകിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും ഫ്രീസറിൽ സൂക്ഷിച്ച ഏറെ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.