Shihab Chottur: ഒടുവിൽ ഷിഹാബ് പാകിസ്ഥാനും കടന്നു, ഇനി ഇറാൻ
8,640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് മലപ്പുറം വളാഞ്ചേരിയിൽ നിന്ന് ഷിഹാബ് യാത്ര ആരംഭിച്ചത്.
ന്യൂഡൽഹി: ഹജ്ജിന് കാൽനടയായി സഞ്ചരിക്കുന്ന ഷിഹാബ് ചോറ്റൂർ ഒടുവിൽ പാകിസ്ഥാനും പിന്നിട്ടു. പാകിസ്ഥാനിൽ പ്രവേശിക്കാൻ ഷിഹാബിന് വിസ നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് അമൃത്സറിലായിരുന്നു ഷിഹാബ് കഴിഞ്ഞത്. വിസ അനുമതി കിട്ടിയതോടെ ഇനി അദ്ദേഹം ഇറാനിലേക്കായിരിക്കും പോവുക.
ജൂൺ രണ്ടിനാണ് ഷിഹാബ് ഹജ്ജിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ വിസ പ്രശ്നം മൂലം പാകിസ്ഥാൻ പ്രവേശനം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാൻ സുപ്രീം കോടതിയിൽ ചില സാമൂഹിക പ്രവർത്തകർ ചേർന്ന് റിട്ട് ഫയൽ ചെയ്യുകയും തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
ALSO READ: തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 7000 കടന്നു; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത മഞ്ഞും മഴയും
8,640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് മലപ്പുറം വളാഞ്ചേരിയിൽ നിന്ന് ഷിഹാബ് യാത്ര ആരംഭിച്ചത്. ജൂണ്‍ രണ്ടിന് തുടങ്ങിയ യാത്രക്ക് പാക് വിസ കിട്ടാത്തത് തടസമായിരുന്നു. പാക് വിസ കിട്ടിയതോടെ ഇനി യാത്ര സുഗമമാകുമെന്നാണ് ഷിഹാബിന്‍റെ പ്രതീക്ഷ. വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനില്‍ എത്തി അവിടെ നിന്നും ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബിയയില്‍ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
പാകിസ്താനിലൂടെ നടന്ന് പോകുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നും ഒടുവിൽ ഹജ്ജ് എന്ന സ്വപ്‌നത്തിലേക്ക് വീസ ലഭിച്ചതോടെ താൻ നടന്നടുക്കുകയാണെന്നും ഷിഹാബ് പറഞ്ഞു. നിരവധി പേരാണ് ഷിഹാബിനെ വിവിധ സംസ്ഥാനങ്ങളിൽ പിന്തുണ പ്രഖ്യാപിച്ച് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...