2022 ജൂണിൽ കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി ഷിഹാബ് ചോറ്റൂർ ഒടുവിൽ മക്കയിലെത്തി. പാകിസ്താൻ, ഇറാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെയാണ് 8,640 കിലോമീറ്റർ നീണ്ട കാൽനടയാത്ര നടത്തിയാണ് ഷിഹാബ് ലക്ഷ്യ സ്ഥാനത്തെത്തിയത്.മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷിഹാബ്   കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് തൻറെ യാത്ര ആരംഭിച്ചത്. 2023 മെയ് രണ്ടാം വാരത്തിലാണ് കുവൈറ്റ് അതിർത്തി കടന്ന് സൗദി അറേബ്യയിലേക്ക് എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇതിൽ തന്നെ വെറും ഒമ്പത് ദിവസം കൊണ്ടാണ്  മദീനയ്ക്കും മക്കയ്ക്കും ഇടയിലുള്ള 440 കിലോമീറ്ററോളം നടന്നത്. തൻറെ യൂടൂബ് ചാനലിൽ യാത്രയുടെ വിശദാംശങ്ങൾ ഷിഹാബ് പങ്ക് വെച്ചിരുന്നു. ഷിഹാബിൻറെ പിതാവ് സൈനബ കേരളത്തില് നിന്ന് എത്തുന്നതോടെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി ഷിഹാബ് മടങ്ങും.വാഗാ അതിർത്തിയിലേക്കുള്ള വഴിയിൽ ഷിഹാബ് നിരവധി ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു.പാകിസ്ഥാൻ അതിർത്തിയിൽ വെച്ച് ഷിഹാബിന് എമിഗ്രേഷൻ നടപടിക്രമങ്ങളിൽ ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു.


ALSO READ: Shihab Chottur: ഒടുവിൽ ഷിഹാബ് പാകിസ്ഥാനും കടന്നു, ഇനി ഇറാൻ


പാകിസ്ഥാൻ എംബസി ഷിഹാബിന് ട്രാൻസിറ്റ് വിസ നിഷേധിച്ചിരുന്നു. ഹർജി നൽകിയെങ്കിലും ഇയാൾക്ക് വിസ അനുവദിക്കണമെന്ന ഹർജി ലാഹോർ ഹൈക്കോടതി തള്ളുകയാണുണ്ടായത്. എന്നാൽ പിന്നീട് ഇതിൻറെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിസ ലഭിച്ചു. പാകിസ്താനിലൂടെ നടന്ന് പോകുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നും ഒടുവിൽ ഹജ്ജ് എന്ന സ്വപ്‌നത്തിലേക്ക് വീസ ലഭിച്ചതോടെ താൻ നടന്നടുക്കുകയാണെന്നും ഷിഹാബ് പറഞ്ഞിരുന്നു.നിരവധി പേരാണ് ഷിഹാബിനെ വിവിധ സംസ്ഥാനങ്ങളിൽ പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നത്.


8,640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് മലപ്പുറം വളാഞ്ചേരിയിൽ നിന്ന് ഷിഹാബ് യാത്ര ആരംഭിച്ചത്.  ജൂണ്‍ രണ്ടിന് തുടങ്ങിയ യാത്രക്ക് പാക് വിസ കിട്ടാത്തത് തടസമായിരുന്നു.വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനില്‍ എത്തി അവിടെ നിന്നും ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബിയയില്‍ എത്തുന്ന തരത്തിലായിരുന്നു യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ സ്വാഗതമാണ് ഷിഹാബിന് ലഭിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.