കൊച്ചി: തല്ലുമാല സിനിമയുടെ ഷൂട്ടിങ് സെറ്റിലുണ്ടായ സംഘർഷത്തിൽ നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരനെ മർദിച്ചതായി ആരോപണം. ലൊക്കേഷനിലെ മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈൻ ടോം ചാക്കോ മർദിച്ചതായാണ് ആരോപണം ഉയർന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കളമശേരി എച്ച്എംടി കോളനിയിലാണ് സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. ഇവിടെ വച്ചാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്. ഷൈൻ ടോം ചാക്കോ തല്ലിയതിനെ തുടർന്ന് പരിക്കേറ്റ ഷമീർ എന്നയാൾ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. എന്നാൽ, നാട്ടുകാരാണ് മർദിച്ചതെന്ന് സിനിമാ പ്രവർത്തകർ പറഞ്ഞു.


മാലിന്യം ഇടുന്നതിനേയും വാഹനം പാർക്ക് ചെയ്തതിനേയും നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. നാട്ടുകാരുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഷൈനും വാക്കേറ്റം നടത്തിയെന്നും ആരോപണമുണ്ട്. തുടർന്ന് ടോവിനോയും സംഭവത്തിൽ ഇടപെട്ടു. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.


പോലീസ്  എത്തി സ്ഥിതി​ഗതികൾ ശാന്തമാക്കിയിരുന്നു. തുടർന്നാണ് ഷൈൻ ടോം ചാക്കോ മർദിച്ചതായി ആരോപിച്ച് യുവാവ് ചികിത്സ തേടിയത്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, സിനിമാ സെറ്റിൽ സംഘർഷം ഉണ്ടായിട്ടില്ലെന്ന് ഷൈൻ ടോം ചാക്കോ സീ മലയാളം ന്യൂസിനോട് പറഞ്ഞു. വാക്കുതർക്കം മാത്രമാണുണ്ടായത്. പ്രശ്നങ്ങൾ കൗൺസിലറുടെ നേതൃത്വത്തിൽ പറഞ്ഞുതീർത്തു. ഷൂട്ടിങ് ലൊക്കേഷൻ മാറ്റിയിട്ടില്ലെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.