Arjun: അർജുന്റെ ലോറി കണ്ടെത്തി; ഉള്ളിൽ മൃതദേഹം
ഷിരൂരിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി. ലോറി തന്റേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. ലോറിക്കുള്ളിൽ മൃതദേഹവും കണ്ടത്തി.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി. ലോറി തന്റേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. പോയിന്റ് 2 കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്നാണ് ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാമ്പിനുള്ളിൽ മൃതദേഹവും കണ്ടെത്തി.
മനാഫിന് പുറമേ ലോറി അർജുന്റേതാണെന്ന് കാർവാർ എംഎൽഎയും സഹോദരി ഭർത്താവ് ജിതിനും സ്ഥിരീകരിച്ചു. കാണാതായി 71 ദിവസം കഴിഞ്ഞാണ് അർജുന്റെ ട്രക്ക് കണ്ടെത്തിയത്.
Read Also: പി. ശശിക്കെതിരെ അന്വേഷണമില്ല, എഡിജിപിയെ തിരക്കിട്ട് മാറ്റേണ്ട; മുഖ്യമന്ത്രിയുടെ നിലപാട് ശരിവച്ച് സിപിഎം
'അർജുന് എന്റെ മുകളിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്തു പറ്റിയാലും ഞാനുണ്ടെന്ന്. കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ്. അവനെ അവന്റെ വീട്ടിലെത്തിക്കണം. എനിക്ക് വണ്ടിയും തടിയുമൊന്നും വേണ്ട' ലോറി ഉടമ മനാഫ് പറഞ്ഞു.
എല്ലാവർക്കുമുള്ള ഉത്തരം ലഭിച്ചെന്ന് സഹോദരി ഭർത്താവ് ജിതിൻ പ്രതികരിച്ചു. 'കുടുംബത്തെ സംബന്ധിച്ചിടത്തോളം അർജുൻ തിരിച്ച് വരില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. പക്ഷേ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം'.
കഴിഞ്ഞ ജൂലൈ 16നാണ് ഷിരൂരിൽ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരച്ചിൽ തുടർന്ന് കൊണ്ടിരുന്നത്. ഈശ്വർ മാൽപെയുൾപ്പെടെയുള്ള മുങ്ങൽ വിദഗ്ദർ തിരച്ചിലിനിറങ്ങിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.