Shobha Surendran about K Muralidharan: ഭാവിയിൽ മുരളിജി എന്ന് വിളിക്കേണ്ടി വന്നാലോ...! മുരളീധരന് കനത്ത മറുപടി നൽകുന്നില്ലെന്ന് ശോഭ സുരേന്ദ്രൻ
Shobha Surendran about Padmaja: ബിജെപിയെ സംബന്ധിച്ച് ഇന്ന് കൂടുതൽ രാശിയുള്ള ദിവസമാണ്. ഡൽഹിയിൽ ഇന്ന് ഒരു ചർച്ച നടക്കാൻ ഇരിക്കുകയാണ്. ഇതൊന്നും പെട്ടെന്ന് സംഭവിച്ച കാര്യങ്ങളല്ല. കെ മുരളീധരൻ കൂടി ബിജെപിയിലേക്ക് എത്തുന്ന സാഹചര്യമാണ് നിലവിൽ ബിജെപിയിൽ ഉള്ളതെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആലപ്പുഴ: കെ മുരളീധരന് ശക്തമായ ഭാഷയിൽ മറുപടി നൽകണമെന്ന് ആഗ്രഹമുണ്ടെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. എന്നാൽ അത് ചെയ്യാത്തത് ഭാവിയിൽ മുരളിജി എന്ന് വിളിക്കേണ്ടി വരുമെന്ന് കാരുതിയിട്ടാമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. പത്മജ വേണുഗോപാലിന്റെ ബിദെപി പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശോഭ. ഒരു സഹോദരി കൂടി ബിജെപിയിലെത്തിയെന്ന വാർത്ത കേട്ടാണ് താനിന്ന് ആലപ്പുയിൽ എത്തിയതെന്നും ബിജെപിയെ സംബന്ധിച്ച് ഇന്ന് കൂടുതൽ രാശിയുള്ള ദിവസമാണ്. ഡൽഹിയിൽ ഇന്ന് ഒരു ചർച്ച നടക്കാൻ ഇരിക്കുകയാണ്. ഇതൊന്നും പെട്ടെന്ന് സംഭവിച്ച കാര്യങ്ങളല്ല. കെ മുരളീധരൻ കൂടി ബിജെപിയിലേക്ക് എത്തുന്ന സാഹചര്യമാണ് നിലവിവൽ ബിജെപിയിൽ ഉള്ളതെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം ഇന്ന് വൈകിട്ട് വൈകിട്ട് 5 മണിയോടെ പത്മജ ബിജെപി അംഗത്വം സ്വീകരിക്കും. തന്നെ ബിജെപിയാക്കിയത് കോൺഗ്രസാണെന്നാണ് പത്മജയുടെ വാദം. കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കിയ ശേഷമാണ് പത്മജ പാർട്ടി വിട്ടിറങ്ങുന്നത്. കോൺഗ്രസിൽ താൻ ഏറെ അപമാനിതയായി, പാർട്ടിക്കുള്ളിൽ ഒരുപാട് അപമാനം നേരിടേണ്ടി വന്നു. വേദനയോടെയാണ് പാർട്ടി വിടാനുള്ള തീരുമാനം എടുത്തത്. തന്നെ തോൽപ്പിച്ചവരെയെല്ലാം അറിയാമെന്നും കോൺഗ്രസുകാർ തന്നെയാണ് തന്നെ തോൽപ്പിച്ചതെന്നും ആരോപിച്ച പത്മജ ബിജെപിയിൽ നല്ല ലീഡർഷിപ്പാണുള്ളതെന്നും വ്യക്തമാക്കി.
ALSO READ: മാർച്ച് 15 മുതൽ മുൻഗണനാ റേഷൻ കാർഡ് ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യാം
പത്മജയുടെ ബിജെപി പ്രവേശനത്തിൽ ഇനി സഹോദരിയുമായി യൊതൊരു വിധത്തിലുള്ള ബന്ധവും ഉണ്ടാകില്ല എന്നാണ് കെ . മുരളീധരൻ പ്രതികരിച്ചത്. അച്ഛന്റെ ആത്മാവ് പത്മജയോട് ഒരിക്കലും പൊറുക്കില്ല. ഇനി സഹോദരിയെന്ന ബന്ധം പോലും ഉണ്ടാകില്ല. പാർട്ടി ഒരു യുദ്ധമുഖത്ത് നിൽക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് പത്മജ ചെയ്തതെന്നും. കരുണാകരന്റെ മകൾ ഇങ്ങനെ ചെയ്യാൻ പാടില്ലാിരുന്നു, കോൺഗ്രസ് വിട്ടുപോയ സമയത്ത് താൻ ബിജെപിയിൽ ചേർന്നില്ലെന്നും എല്ലാ കാലത്തും കോൺഗ്രസ് മുന്തിയ പരിഗണന തന്നെയാണ് പത്മജയ്ക്ക് നൽകിയതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.