കണ്ണൂർ : മൂകാംബിക ക്ഷേത്ര ദൾശനം കഴിഞ്ഞ് കണ്ണൂരിലേക്ക് പോവുകയായിരുന്ന സംഘത്തിൻറെ കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ കണ്ണപുരം  പാലത്തിന് സമീപത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചയായിരുന്നു അപകടം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂർ അലവിൽ പ്രജുൽ (34) ,  ചിറക്കൽ  പൂർണ്ണിമ (30)എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടര മണിക്കാണ് അപകടം നടന്നത്.  ഗുരുതരമായി പരിക്കേറ്റ കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടു പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാഹനം ഒാടിച്ചയാൾ ഉറങ്ങി പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.