Accident: തലനാരിഴക്ക് രക്ഷപെടൽ; ബസിൽ ക്രെയിൻ റാഡ് ഇടിച്ചുകയറി എഴുപേർക്ക് പരിക്ക്

വെള്ളിയാഴ്ച രാവിലെ 8. 15-ഓടെ മാള ചാലക്കുടി റോഡിൽ കൊട്ടാറ്റ് വെച്ചാണ് അപകടം ഉണ്ടായത്
തൃശൂർ: ബസിൽ ക്രെയിൻ റാഡ് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. പോട്ട ചെങ്ങിനിയാടാൻ ബിൻസി (22) കുറ്റിക്കാട് കാച്ചപ്പിള്ളി അനോഷ മരിയ ജോയ് (17) കുറ്റിച്ചിറ കൈപ്പപ്ലാക്കൽ അമൃത (22) കനകമല വേലനി ജെസ്ന (22) ആളൂർ അരിക്കാട്ട് ബെൻ സവിയ (22) നായരങ്ങാടി കൈതവളപ്പിൽ അനുശ്രീ (18) കനകമല മറ്റത്തിൽ ദിവ്യ ഡേവിസ് (20) എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 8. 15-ഓടെ മാള ചാലക്കുടി റോഡിൽ കൊട്ടാറ്റ് വെച്ചാണ് അപകടം ഉണ്ടായത്.ബസ്റ്റോപ്പിൽ ആളെ കയറ്റാൻ നിർത്തിയിട്ട ബസിനു മുന്നിലേക്ക് ഇടറോഡിലൂടെ കയറിവന്ന ക്രയിനിന്റെ മുൻവശത്തെ നീണ്ട റാഡ് ഇടിച്ചു കയറുകയായിരുന്നു.
ആരുടെയും പരിക്ക് ഗുരുതരമല്ല. ഉടൻ സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ബസിൽ തിരക്ക് കുറവായതിനാൽ വലിയ ദുരന്തം ഒഴിവായി. മറ്റ് വാഹനങ്ങളേക്കാൾ റോഡിലിറക്കുമ്പോൾ അതീവ ശ്രദ്ധ ആവശ്യമുള്ള വാഹനമാണ് ക്രെയിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...