Accident: റോഡ് മുറിച്ച് കടക്കവെ കാറിടിച്ചു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം
കോവളം ഭാഗത്ത് നിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന കാറിടിക്കുകയായിരുന്നു
വിഴിഞ്ഞം: തിരുവല്ലം വാഴമുട്ടം ബൈപാസിൽ അപകടത്തിൽ സഹോദരങ്ങൾ മരിച്ചു. പനത്തുറ ജിജി കോളനിയിൽ ഐശ്വര്യ (35), സഹോദരി ശാരിമോൾ (38) എന്നിവരാണ് മരിച്ചത് പാച്ചല്ലൂർ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിന് സമീപം റോഡ് മുറിച്ച് കടക്കവെയാണ് സംഭവം.
കോവളം ഭാഗത്ത് നിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന കാറിടിക്കുകയായിരുന്നു. എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഐശ്വര്യ ആശുപത്രിയിലേക്കുള്ള മാർഗ മധ്യേയും ശാരിമോൾ ചികിത്സയിരിക്കെ രാത്രി വൈകിയുമാണ് മരിച്ചതെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
ഇരുവരുടെയും മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. മരിച്ച ഐശ്വര്യയുടെ ഭർത്താവ് നെടുമങ്ങാട്ടെ വീട്ടിൽ തൂങ്ങി മരിച്ചുവെന്നറിഞ്ഞ് ഇരുവരും ബസു കയറാനായി റോഡിലെത്തിയപ്പോഴാണ് അപകടമെന്ന് സമീപവാസികൾ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.