കോഴിക്കോട് : താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. പതിനൊന്ന് പേർക്ക് പരുക്ക്. താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേർന്ന് മുക്കം റോഡിലാണ് അപകടം. മുക്കം ഭാഗത്തു നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന കാറും, എതിർ ദിശയിൽ വന്ന മറ്റൊരു കാറും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരുടെ നില ഗുരതരം. 


COMMERCIAL BREAK
SCROLL TO CONTINUE READING


മുക്കം ഭാഗത്തേക്ക് സഞ്ചരിച്ച കാറിലെ യാത്രികരായ നിഹ, മിഷാർ, ലുബാബ. ഫാത്തിമ ബത്തൂർ, ഹിബ ഫാത്തിമ, ഖലീൽ (ആറ് പേരും കുട്ടികളാണ്), സഫ്ന, സനൽ, മുജീബ് റഹ്മാൻ,  എന്നിവർക്കും താമരശ്ശേരിയിലേക്ക് പോകുകയായിരുന്ന സിൽ, മുഹസിൻ എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റവരിൽ ആറ് പേർ കുട്ടികളാണ്.



ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.