കോഴിക്കോട്: ഫോട്ടോ ഷൂട്ടിനിടെ ഒഴുക്കിൽ പെട്ട് നവവരൻ മരിച്ചു. കോഴിക്കോട് കുറ്റ്യാടി ജാനകിക്കാട് പുഴയിൽ ഫോട്ടോ ഷൂട്ടിനിടെ വരനും വധുവും ഒഴുക്കിൽ പെടുകയായിരുന്നു. കോഴിക്കോട് പാലേരി സ്വദേശി റെജിലാലാണ് മരിച്ചത്. റെജിലിനൊപ്പം ഒഴുക്കിൽപ്പെട്ട വധുവിനെ രക്ഷപ്പെടുത്തി. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വധു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ : Viral Video: ചത്തില്ലന്നേയുള്ളു, സേവ് ദി ഡേറ്റിനിടെ വെള്ളത്തിൽ മുങ്ങി യുവാവും യുവതിയും-Video


ഇരുവരെയും അവിടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് കരയ്ക്കെത്തിച്ച് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. വിവാഹത്തിന് ശേഷമുള്ള പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിനിടെയാണ് അപകടം. മാർച്ച് 14നായിരുന്നു റെജി ലാലിൻറെ വിവാഹം.



ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക