Snake Skin In Food Parcel : പൊറോട്ട വാങ്ങിയ പാഴ്സലിനുള്ളിൽ പാമ്പിന്റെ തോൽ; അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചു
Snake Skin in food parcel ഷാലിമാർ ഹോട്ടലിൽ ഭക്ഷണപൊതിക്കുള്ളിലാണ് ചത്ത പാമ്പിന്റെ തോൽക്കണ്ടെത്തിയത്. നെടുമാങ്ങാട് സ്വദേശിനിയായ പ്രിയ സ്കൂളിൽ പരീക്ഷക്കായിയെത്തിയ മകൾക്ക് വേണ്ടി വാങ്ങിയ പൊറോട്ടക്കുള്ളിൽ നിന്നാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്.
തിരുവനന്തപുരം : പാഴ്സലിനുള്ളിൽ ചത്ത പാമ്പിന്റെ തോൽ. തിരുവനന്തപുരം നെടുമങ്ങാട്ടെ ഹോട്ടലിൽ അധികൃതരെത്തി അടപ്പിച്ചു. ചന്തമുക്കിലെ ഷാലിമാർ ഹോട്ടലിൽ ഭക്ഷണപൊതിക്കുള്ളിലാണ് ചത്ത പാമ്പിന്റെ തോൽക്കണ്ടെത്തിയത്. നെടുമാങ്ങാട് സ്വദേശിനിയായ പ്രിയ സ്കൂളിൽ പരീക്ഷക്കായിയെത്തിയ മകൾക്ക് വേണ്ടി വാങ്ങിയ പൊറോട്ടക്കുള്ളിൽ നിന്നാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്.
എന്നാൽ മകൾ പൊറോട്ട അൽപം കഴിക്കുകയും ബാക്കി അമ്മയ്ക്ക് നൽകിയപ്പോഴാണ് പൊതിക്കുള്ളിൽ പാമ്പിന്റെ തോൽ കണ്ടെത്തിയത്. തുടർന്ന് നെടുമങ്ങാട് പോലീസ് അറിയിക്കുയും അവിടെ നിന്നുള്ള നിർദേശപ്രകാരം നഗരസഭയിൽ പരാതി നൽകുകയായിരുന്നു പ്രിയ അറിയിച്ചു.
ALSO READ : Shawarma Food Poison : കാസർകോട് ഷവർമ കഴിച്ച വിദ്യാർഥിനി മരിച്ചു; 14 പേർ ആശുപത്രിയിൽ
"മകൾ പകുതി കഴിച്ചിട്ട് എനിക്കും കൂടി നൽകുവായിരുന്നു. ഞാൻ കഴിക്കാനായി എടുത്തപ്പോഴാണ് പാമ്പിന്റെ അവശിഷ്ടം പൊറോട്ടയുടെ അടിയിലായി കണ്ടു. ഞാൻ അപ്പോൾ തന്നെ തട്ടികളയുകയായിരുന്നു" പ്രിയ പറഞ്ഞു.
പരാതി ലഭിച്ചതിന്റെ പിന്നാലെ നെടുമങ്ങാട് നഗരസഭ അധികൃതരും ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. തുടർന്ന് ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. അതേസമയം ഹോട്ടലിന് നഗരസഭയുടെയും ഫുഡ് ആന്റ് സേഫ്റ്റിയുടെ ലൈസൻസുണ്ട്. ഹോട്ടലും പരിസരവും വൃത്തിയാക്കിയതിന് ശേഷം നഗരസഭയുടെ അനുമതിയോട് പ്രവർത്തിക്കാവു എന്ന് അധികൃതർ നിർദേശം നൽകി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.