അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു
കൊവിഡ് മഹാമാരിയും ലോക്ഡൗണും കാരണം അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന് ജീവനൊടുക്കി.
ഗുഹാവത്തി: കൊവിഡ് മഹാമാരിയും ലോക്ഡൗണും കാരണം അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന് ജീവനൊടുക്കി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അഭിജിത്ത് ആണ് ആത്മഹത്യ ചെയ്തത്.
അസമിലെ നാഗോണില്‍ ടൂറിസ്റ്റ് ബസിനുള്ളിലായിരുന്നു അഭിജിത്ത് തൂങ്ങിമരിച്ചത് (Suicide). റംസാനും നിയമസഭാ തിരഞ്ഞെടുപ്പിനും മുന്പായിട്ട് അന്യസംസ്ഥാന തൊഴിലാളികളെയും കൊണ്ട് അസമിലേക്ക് നിരവധി ടൂറിസ്റ്റ് ബസുകള്‍ പോയിരുന്നു. അതിൽ ഒരു ബസിലെ തൊഴിലാളിയാണ് അഭിജിത്ത്.
Also Read: Athira Suicide Case: ദുരൂഹ സാഹചര്യത്തിൽ മരിച്ച ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയിൽ
നാട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ കൊവിഡിന്റെ (Covid19) രണ്ടാം തരംഗവും അതിനെ ചുറ്റിപ്പറ്റിയുള്ള ലോക്ക്ഡൗണും ആണെന്നറിഞ്ഞപ്പോൾ കേരളത്തിലേക്ക് തിരിച്ചു വരാന്‍ മടി കാണിച്ചു. ഇതോടെ തൊഴിലാളികളുമായി അവിടേക്ക് പോയ ടൂറിസ്റ്റ് ബസുകളും അതിലെ ജീവനക്കാരും കുടുങ്ങിപ്പോകുകയായിരുന്നു.
അസമിൽ കൂടുങ്ങിപ്പോയ ഇവർ ഒരു സൗകാര്യവും ഇല്ലാതെ വളരെ ദുരിതം അനുഭവിക്കുകയാണ്. ഇതിനിടയിൽ കുറച്ചു നാളുകൾക്ക് മുൻപ് ഇവരിൽ ഒരാൾ ഹൃദയാഘാതം വന്ന് മരണമടഞ്ഞിരുന്നു. ഇതിനിടയിലാണ് അഭിജിത്തിന്റെ ആത്മഹത്യയും.
Also Read: ഇക്കാര്യങ്ങൾ നിങ്ങൾ സ്വപ്നത്തിൽ കാണാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം..
ഇവർക്ക് അവിടെ നിന്നും തിരിച്ചുവരാൻ കുറഞ്ഞത് ഒരു ബസിന് 70000 രൂപയോളം ചിലവുണ്ട്. അസമിലേക്ക് ഇവരെ വിട്ട ഏജന്റുമാരും ബസ് ഉടമകളും ഇവരെ തിരിച്ചു കൊണ്ടുവരാൻ ഒരു ഇടപാടുകളും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഇവർക്ക് അവിടെ കുടുങ്ങിക്കിടക്കേണ്ടി വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...