കർണ്ണാടക :ഗുണ്ടൽ പേട്ടയിൽ കരിങ്കൽ ക്വറിയിൽ ഉണ്ടായ അപകടത്തിൽ 3 തൊഴിലാളികൾ മരിച്ചു. ഗുണ്ടൽ പേട്ട  മടഹള്ളി കുന്നിലാണ് അപകടം. 6 ബിഹാർ സ്വദേശികൾ പാറക്കെട്ടിനുളിൽ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാറ പൊട്ടിക്കുന്ന ക്വാറിയാണിത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഇവിടെ ടിപ്പർ ലോറികൾ കുന്നിടിച്ച് മണ്ണ് മാറ്റുന്നതിനിടെ മലയിടിഞ്ഞ് അപകടമുണ്ടാവുകയായിരുന്നു. 


മലയാളികളാണ് ക്വാറി നടത്തുന്നത്. മരണപെട്ടവരുടെ വിവരങ്ങൾ ലഭ്യമായില്ല. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്. ഏഴ് വാഹനങ്ങളും പാറകൾക്കിടയിൽ കുടുങ്ങിക്കിടങ്ങുന്നതായി റിപ്പോർട്ടുണ്ട്.


വയനാട് റോഡിൽ നിന്നും മൂന്ന് കിലോ മീറ്റർ മാറിയാണ് ക്വാറി. 50 ഒാളം തൊഴിലാളികളാണ് ക്വാറിയിൽ ജോലി ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.