പാലക്കാട്: വീണ്ടും കൂടുതൽ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. വിലപേശുന്ന സമയത്ത് എഡിജിപിയുടെ നിർദേശം ഷാജിന് വാട്സ് ആപ്പിൽ വരുന്നുണ്ടായിരുന്നുവെന്നും സ്വപ്ന. നമ്പർ വൺ എന്നയാൾ വളരെ ദേഷ്യത്തിൽ ആണെന്നും മൊഴിമാറ്റണം മെന്നും പണം, യാത്രാവിലക്ക് നീക്കൽ അടക്കം കൂടുതൽ വാഗ്ദാനങ്ങൾ നൽകുമെന്നും ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന. മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറുമായി ചർച്ചയ്ക്ക് ഇരിക്കണമെന്നും ഫോൺ കൈമാറണമെന്നും ഷാജ് കിരൺ പറഞ്ഞുവെന്ന് സ്വപ്ന.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാക്കി എല്ലാം വിശദമായി നാളെ റെക്കാർഡിലൂടെ പൊട്ടിക്കുമെന്നും സ്വപ്ന കൂട്ടി ചേർത്തു. പാലക്കാട് എച്ച്ആർഡിഎസ് ഓഫീസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്. നിർണായക വെളിപ്പെടുത്തലുമായാണ് സ്വപ്ന സുരേഷ് ഇന്ന് മാധ്യമങ്ങളെ കണ്ടത്. ഇന്നലെ സരിത്തിന് നേരെ ഉണ്ടായ നടപടികൊണ്ട് മാത്രമാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സത്യം പുറത്ത് വരണം എന്ന് ആഗ്രഹിച്ചതുകൊണ്ട് മാത്രമാണ് അങ്ങനെ ചെയ് തന്നെന്നും സ്വപ്ന പറഞ്ഞു. ഷാജ് കിരൺ തന്‍റെ സുഹൃത്താണെന്നും താൻ വിശ്വസിക്കുന്ന വ്യക്തിയാണെന്നും താൻ വിളിച്ചതുകൊണ്ടാണ് ഷാജ് വന്നതെന്നും സ്വപ്ന പറഞ്ഞു.

Read Also: സര്‍ക്കാരിന് വെപ്രാളവും ഭീതിയും; ജലീലിന്റെ പരാതിയില്‍ എടുത്ത കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ല; വിഡി സതീശൻ


സരിത്തിനെ നാളെ പൊക്കുമെന്നു അനീഷിനോടും സരിത്തിനോടും തന്നോടും ഷാജ് പറഞ്ഞു. പിന്നീട് ഷാജ് പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. ഇന്നലെ ഷാജ് വന്നത് നെഗോസിയേഷന് തന്നെയെന്ന് സ്വപ്ന പറഞ്ഞു. അതിന്റെ ഓഡിയോ അഭിഭാഷകന്റെ കയ്യിലുണ്ടെന്നും സ്വപ്ന കൂട്ടി ചേർത്തു. 164 പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്നും, മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായ നികേഷ് കുമാറിനോട് സംസാരിക്കണമെന്നും മൊബൈൽ ഫോൺ കൈമാറണം എന്നും ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചമുതൽ രാത്രി വരെ തന്നെ മാനസികമായി പീഡിപ്പിച്ചു. ഒന്നാം നമ്പറിനെ കാണാൻ പോകുകയാണ് എന്നാണ് പറഞ്ഞത്.


164 പിൻവലിച്ചില്ലെങ്കിൽ അതിന്‍റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്ന് ഷാജ് കിരൺ പറഞ്ഞു.എം ആർ അജിത്കുമാർ പല തവണ ഷാജ് കിരണിനെ വിളിച്ച് കൊണ്ടേ ഇരുന്നു.12 പേരടങ്ങുന്ന സംഘമാണ് കേസുകൾ അന്വേഷിക്കാൻ പോകുന്നതെന്ന് ഷാജ് പറഞ്ഞു. ഒരു ഗൂഡാലോചനയും താൻ നടത്തിയിട്ടില്ല അതുകൊണ്ട് ഒരു ആശങ്കയും തനിക്കില്ല ഓഡിയോ പുറത്ത് വരുമ്പോൾ എല്ലാം വ്യക്തമാകും. നാളെ ഓഡിയോ പുറത്ത് വിടുമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് എച്ച്ആർഡിഎസ് ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.