ഭരണഘടനയ്ക്കെതിരെ പ്രസം​ഗം നടത്തിയതിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാൻ എംഎൽഎയെ വീണ്ടും ചോദ്യം ചെയ്ത് മുൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്. മന്ത്രി സ്ഥാനം രാജിവെച്ച ശേഷം അ​ദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടിലെത്തിയ സജി ചെറിയാൻ ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് കൊണ്ടാണ് ഷോണിന്റെ ചോദ്യം. സജി ചെറിയാനെതിരെ കേസെടുത്തു എന്ന വാർത്തയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് ഷോൺ ജോർജ് പങ്കുവച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് സജി ചെറിയാന് പിഴയടക്കണമെന്നും അല്ലെങ്കില്‍ കോടതിയില്‍ കാണാമെന്നുമായിരുന്നു ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്.


ഷോൺ ജോർജിന്റെ ഫേസ്ബുക്കിന്റെ പൂർണരൂപം...


''ഹെൽമെറ്റ് എവിടെ സഖാവേ ......
Motor vehicle act sec 194(d) …..500₹
പെറ്റി അടച്ചേ മതിയാവൂ ......
അല്ലെങ്കിൽ ......ശേഷം കോടതിയിൽ''



Also Read: ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ്


അതേസമയം പോസ്റ്റിന് താഴെ ഷോണിന് മറുപടിയുമായി ഇടത് അനുകൂലികള്‍ രം​ഗത്തെത്തി. ഹെല്‍മറ്റ് ഇല്ലാതെ ഷോണ്‍ ജോര്‍ജ് സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് സഖാക്കളുടെ മറുപടി. ഇതിന് എന്ത് ചെയ്യുമെന്നാണ് ഇടത് അണികളുടെ മറു ചോദ്യം.  കേസെടുക്കുന്നെങ്കില്‍ സജി ചെറിയാനെതിരെ മാത്രം പോരാ ഷോണിനെതിരെയും കേസെടുക്കണമെന്നാണ് സഖാക്കള്‍ ആവശ്യപ്പെടുന്നത്. ഷോൺ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുള്ള ചിത്രങ്ങളാണ് സഖാക്കൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 


'കർട്ടനിട്ട് മറച്ച്' ജെൻഡർ പൊളിറ്റിക്സ് ക്ലാസ്; പരിപാടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം


തൃശൂർ: തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ പരിപാടി വിവാദത്തിൽ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ കർട്ടനിട്ട് മറച്ച് കൊണ്ട് നടത്തിയ സംവാദമാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനത്തിന് ഇടയാക്കിയത്. ഒരു സാമുദായിക സംഘടനയുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സും അതിന് പിന്നിലെ ജീവിതങ്ങളും എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചത്. സെമിനാര്‍ വിവാദമായതോടെ കോളേജിന് പരിപാടിയുമായി ബന്ധമില്ലെന്ന് യൂണിയൻ വാര്‍ത്താക്കുറിപ്പിറക്കി.


ജൂലൈ ആറാം തീയതിയാണ് സെമിനാർ സംഘടിപ്പിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കായി ലിംഗ രാഷ്ട്രീയ വിഷയത്തിലായിരുന്നു സെമിനാർ. സെമിനാറിൽ ആൺ - പെൺ വേർതിരിവിനായി വെളുത്ത തുണികൊണ്ടുള്ള മറ കെട്ടിയിരുന്നു. ലിംഗ വ്യത്യാസമില്ലാതെ മനുഷ്യരെ ചികിത്സിക്കേണ്ടവർ മറയിൽ ഇരുന്ന് സെമിനാറിൽ പങ്കെടുത്തതാണ് നവ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവെച്ചത്. ലൈംഗീക ന്യൂനപക്ഷവും പ്രശ്നങ്ങളും ഇസ്ലാമിക കാഴ്ചപാട് എന്ന വിഷയത്തിലായിരുന്നു സെമിനാർ. ഈ സംഘടനയുടെ  വിദ്യാർത്ഥി സംഘടന നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തതും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതും. 


സംഭവം വിവാദമായതോടെ കോളേജ് യൂണിയൻ രംഗത്ത് വന്നു. പരിപാടിയുമായി കോളേജ് യൂണിയനോ മെഡിക്കൽ കോളേജിനോ ബന്ധമില്ലെന്ന് യൂണിയൻ വാർത്തകുറിപ്പിറക്കി. അതേസമയം വിഷയത്തിൽ ഇതുവരെ ഈ സംഘടന പ്രതികരണത്തിന് തയ്യാറായിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.