തൃശ്ശൂർ: തൃശൂർ പൊലീസ് അക്കാദമിയിൽ എസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോർജ് ആണ് മരിച്ചത്. ഇയാളെ അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങൾമൂലം  ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം. വിവാഹിതനും മൂന്ന്‌ കുട്ടികളുടെ പിതാവുമാണ് വെള്ളാങ്ങല്ലൂർ അരിപ്പാലം സ്വദേശിയായ ജിമ്മി ജോർജ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഇവിടെല്ലാം മഴയാണേ!!! മുന്നറിയിപ്പിൽ മാറ്റം, ഓറഞ്ച് അലർട്ട് 5 ജില്ലകളിൽ


കടപ്പുറം പഞ്ചായത്തിലെ കാരേക്കടവ് പാലം റോഡ് നിരന്തരമായി വെള്ളക്കെട്ടിൽ. മഴയിൽ വെള്ളക്കെട്ട് ഒഴിയാതെ നാട്ടുകാർ ദുരിതത്തിൽ.  


കടപ്പുറം- ഒരുമനയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ദേശീയപാത 66 ലേക്ക് എളുപ്പം ഈ വഴി കടക്കാം. എല്ലാ മഴക്കാലത്തും സ്ഥിരം ഈ റോഡിൽ വെള്ളക്കെട്ടാണ്.ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുക. റോഡിൽ വലിയ കുഴികൾ തന്നെ രൂപപ്പെട്ടിട്ടുണ്ട്.  വെള്ളക്കെട്ട് ആയതിനാൽ പല വാഹനങ്ങളും കുഴിയിൽ വീണ് അപകടത്തിൽ പെടാറുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ചുമര് ചാരി  വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി പോവുക. 


പ്രശ്നം പരിഹരിക്കുന്നതിനായി പരിസരവാസികളുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണവും നടത്തിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതരെയും വില്ലേജ് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്.എന്നാൽ ഇതുവരെ യാതൊരു  പരിഹാരവും ഉണ്ടായിട്ടില്ല. പരിസരപ്രദേശങ്ങളിൽ നിന്നും  മറ്റുമെല്ലാം ഈ ഭാഗത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. എന്നാൽ വെള്ളം  ഒഴുകിപ്പോകാതെ ഇവിടെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.കാന നിർമിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ ദുരിതം തിരിച്ചറിഞ്ഞ്  അധികൃതർ എത്രയും പെട്ടെന്ന്   ഉചിതമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.