Siddique: സിദ്ദിഖിന് തണലൊരുക്കുന്നത് ഉന്നതരോ? നടനെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി സർക്കാർ
ഗുരുതരകുറ്റകൃത്യങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ സമർപ്പിച്ചിട്ടുള്ള മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് നിയമവൃത്തങ്ങൾ പറയുന്നു.
ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിനെതിരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി സർക്കാർ. നടൻ നിയമത്തെ വെല്ലുവിളിക്കുകയാാണെന്നും ഒളിവിൽ കഴിയാൻ ഉന്നതർ തണലൊരുക്കിയെന്നും കാണിച്ചാണ് സത്യവാങ്മൂലം നൽകിയത്.
ലുക്ക് ഔട്ട് നോട്ടിസും മറ്റ് സംസ്ഥാനങ്ങളിൽ പത്രങ്ങളിൽ പരസ്യം നൽകിയതുമുൾപ്പെടെയുള്ള വിവരങ്ങൾ കോടതിയെ ധരിപ്പിക്കും. തിങ്കളാഴ്ച സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഇതു സംബന്ധിച്ച വിവരങ്ങൾ കോടതിയെ അറിയിക്കാനാണ് തീരുമാനം. എസ്പി മെറിൻ ജോസഫും സംഘവുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി ന്യൂഡൽഹിയിൽ പോകുന്നത്.
സമൂഹത്തിൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സിദ്ദിഖിനെ പോലെയുള്ള ഉന്നതർ നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ജാമ്യാപേക്ഷ തള്ളണമെന്നുമാണ് സർക്കാരിന്റ വാദം.
അതേസമയം സിദ്ദിഖിനെ അറസ്റ്റ് ചെയ്യാത്തതിൽ കടുത്ത ആക്ഷേപമാണ് ഉയരുന്നത്. ഗുരുതരകുറ്റകൃത്യങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ സമർപ്പിച്ചിട്ടുള്ള മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് നിയമവൃത്തങ്ങൾ ചൂണ്ടികാട്ടുന്നു. ബലാത്സംഗക്കേസിൽ ഹൈക്കോടതി ചൊവ്വാഴ്ച മുൻകൂർജാമ്യഹർജി തള്ളിയിട്ടും അറസ്റ്റ് ചെയ്തില്ല. ഇതോടെ സിദ്ദിഖിനെതിരെ ഉദാസീനമായ മനോഭാവമാണ് അന്വേഷണ സംഘം പുലർത്തുന്നതെന്ന ആരോപണം ശക്തമായി.
നിയമപരമായ വിലക്കില്ലാഞ്ഞിട്ടും മുൻകൂർജാമ്യ ഹർജിയുടെ പേരിൽ അറസ്റ്റ് ഒഴിവാക്കുന്നത് പൊലീസ് പ്രതിയുമായി ഒത്തുകളിക്കുന്നത് കൊണ്ടാണെന്നേ കരുതാനാകൂവെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി ആരോപിച്ചു.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.