തൃശ്ശൂർ: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ വാദങ്ങൾ തെറ്റെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് . പദ്ധതി സംബന്ധിച്ച് സർക്കാർ പുനർ വിചിന്തനം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. തൃശൂരിൽ പരിഷത്തിന്റെ വജ്രജൂബിലി സമ്മേളനത്തിൽ പ്രകാശനം ചെയ്ത റിപ്പോർട്ടിലാണ് പരാമർശങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

സിൽവർ ലൈൻ പദ്ധതി നടപ്പിലായാൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി അതീവ രൂക്ഷമാക്കുമെന്ന് റിപ്പോർട്ട് പറയുന്നു. അപൂർണമായ ഡി.പി.ആർ തന്നെ പദ്ധതിയുടെ വലിയ ന്യൂനതയാണ്. ഹരിത പദ്ധതിയാണെന്ന അവകാശ വാദം തെറ്റാണെന്നും പരാമർശമുണ്ട്. പദ്ധതി മൂലം 55 ഹെക്ടർ കണ്ടൽക്കാട് നശിക്കും.


Also Read: Win Win Lottery Result: ഒന്നാം സമ്മാനം 75 ലക്ഷം, വിൻ വിൻ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്


സർപ്പക്കാവുകളും ജൈവ വൈവിധ്യ ആവാസ വ്യവസ്ഥയും ഉൾപ്പെടെ 1500 ഹെക്ടർ സസ്യ സമ്പുഷ്ട പ്രദേശങ്ങൾ നഷ്ടപ്പെടും. 1131 ഹെക്ടർ നെൽപ്പാടങ്ങൾ അടക്കം 3532 ഹെക്ടർ തണ്ണീർ തടങ്ങൾ ഇല്ലാതാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


നിലവിലുള്ള പാതയോട് ചേർന്ന് വേഗമേറിയ മറ്റൊരു ഇരട്ട പാതയുടെ ബദൽ സാധ്യതയും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. 600 പേജുള്ള റിപ്പോർട്ട് അടുത്ത ദിവസം പരിഷത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.