തിരുവനന്തപുരം: ജനകീയ സമരങ്ങളെ സിപിഎം നേതാക്കൾക്ക് ഇപ്പോൾ പുച്ഛമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാധാരണക്കാരായ ആളുകളോട് സംസാരിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴാണ് തോന്നിയത്. ഡിപി ആറിൽ എന്താണ് പറയുന്നതെന്ന് മന്ത്രിമാർക്ക് പോലും അറിയില്ല. മന്ത്രിമാരും കെ.റെയിൽ എം.ഡിയും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിൽവർലൈൻ വിരുദ്ധ സമരത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും അധിക്ഷേപിക്കുന്നത് അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചതു കൊണ്ടാണെന്നും വി ഡി സതീശൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പിണറായിയുടെ രാജസദസിലെ വിദൂഷകൻമാരായ ഇ.പി ജയരാജനും സജി ചെറിയാനുമൊക്കെ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്. അതൊന്നും കൊണ്ട് സമരത്തെ അടിച്ചമർത്താമെന്ന് കരുതേണ്ട. സമര മുഖത്ത് നിൽക്കുന്ന സാധാരണക്കാരെ ഞങ്ങൾ കുരുതി കൊടുക്കില്ല. ജയിലിൽ പോകാൻ യുഡിഎഫ് നേതാക്കൾ തയ്യാറാണ്. സമര സമിതിയ്ക്ക് യുഡിഎഫ് പൂർണ പിൻതുണ നൽകുമെന്നും സതീശൻ വ്യക്തമാക്കി.


അതേസമയം സിൽവർലൈൻ കല്ലിടലിനെതിരെ സംസ്ഥാനത്ത് ഇന്നും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. കോട്ടയത്ത് നട്ടാശേരിയിൽ കല്ലിടാനെത്തിയ ഉദ്യാഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു. നാട്ടുകാരും പോലീസും തമ്മിൽ പല തവണ വാക്കേറ്റമുണ്ടായി. നഗരസഭ കൗൺസിലർമാരെയും പോലീസ് തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് കല്ലിടൽ നിർത്തിവച്ചു. അതിനിടെ കോട്ടയം കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പോലീസ് വലയം ഭേദിച്ച് മതിൽ ചാടിക്കടന്ന പ്രവർത്തകർ കളക്ടറേറ്റിനുള്ളിൽ പ്രതീകാത്മകമായി സർവ്വെക്കല്ലുകൾ സ്ഥാപിച്ചു. പ്രവർത്തകർക്ക് നേരെ പോലീസ് പലതവണ ലാത്തി വീശി. ലാത്തിച്ചാർജ്ജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.