തിരുവനന്തപുരം: സാമൂഹിക ആഘാത പഠനം ഭൂമി ഏറ്റെടുക്കാന്‍ തന്നെയാണെന്നും മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സാമൂഹിക ആഘാത പഠനത്തിന്റെ തുടര്‍ച്ചയാണ് സ്ഥലം ഏറ്റെടുക്കല്‍. എന്നാല്‍ സാമൂഹിക ആഘാത പഠനത്തിന് മുന്‍പേ എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടില്‍ ഒരു കമ്മിറ്റിയെ വച്ച് അത് തള്ളാനും സ്വീകരിക്കാനുമുള്ള അധികാരം സര്‍ക്കാരിനുണ്ട്. എന്നാല്‍ ആ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുന്‍പ് തന്നെ പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമത്തെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഒരു പദ്ധതി ജനങ്ങളെ എങ്ങനെ ബാധിക്കും, പൊതു ഉദ്ദേശ്യം സാധൂകരിക്കുന്നതാണോ, ജനങ്ങളുടെ അപ്രായം എന്താണ് ഇതൊക്കെ അറിയാനാണ് റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആക്ടില്‍ സാമൂഹിക ആഘാത പഠനം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ നടപടിക്രമങ്ങളെല്ലാം സർക്കാർ പ്രഹസനമാക്കിയിരിക്കുകയാണ്. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും കെ റെയിൽ എം.ഡിയും പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. ആശയക്കുഴപ്പവും ദുരൂഹതയും തുടക്കം മുതല്‍ എല്ലാ റിപ്പോര്‍ട്ടുകളിലുമുണ്ട്. ഡാറ്റാ തിരിമറി നടത്തിയാണ് പ്രാഥമിക, അന്തിമ സാധ്യതാ പഠന റിപ്പോര്‍ട്ടും ഡി.പി.ആറും തയാറാക്കിയിരിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.


സി.പി.എമ്മിലും സി.പി.ഐയിലും ഇടതു മുന്നണിയിലെ ഘടകകക്ഷികളിലും ഇടതു സഹയാത്രികര്‍ക്കിടയിലും സില്‍വര്‍ ലൈനിനെതിരെ അതിശക്തമായ എതിര്‍പ്പ് നിലനിൽക്കുകയാണ്. എല്ലാ ദിവസവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിമോചന സമരമെന്ന് പറയുന്ന കോടിയേരി ഇടത് സഹയാത്രികര്‍ക്കാണ് മറുപടി നല്‍കേണ്ടത്.


മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപോലെ നിൻമുഖം എന്ന് പാടിയ കൊട്ടാരം വിദൂഷകരുടെ റോളിലാണ് ഡി.വൈ.എഫ്.ഐ. പാരിസ്ഥിതികമായി കേരളത്തെ തകര്‍ക്കുന്നൊരു പദ്ധതിക്കെതിരെ അതിശക്തമായ നിലപാടെടുക്കേണ്ട യുവജനസംഘടനയ്ക്ക് ഇപ്പോള്‍ സ്വന്തമായി ശബ്ദമില്ല. അവര്‍ സില്‍വര്‍ ലൈന്‍ ബോധവത്ക്കരണത്തിന്റെ പേരില്‍ വീടുകള്‍ കയറിയിറങ്ങി അടിമ ജോലി ചെയ്യുകയാണ്. ഓരോ വീടുകളില്‍ നിന്നും അവര്‍ക്കുള്ള മറുപടി കിട്ടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.