KJ Yesudas: ഗാനഗന്ധർവ്വൻ ശതാഭിഷേക നിറവിൽ; യേശുദാസിന് ആശംസകളുമായി സംഗീത പ്രേമികൾ
KJ Yesudas 84th Birthday: റഫിയുടെ പാട്ടുകൾ കേട്ട് സിനിമയെ സ്നേഹിച്ച ഫോർട്ട് കൊച്ചിക്കാരൻ കാട്ടാശ്ശേരി ജോസഫ് യേശുദാസ് മലയാളിയുടെ കർണപുടങ്ങളെ സ്വരമാധുരിയിൽ വിസ്മയിപ്പിച്ച ഗാനഗന്ധവർവ്വനായി.
തിരുവനന്തപുരം: ഗാനഗന്ധർവ്വൻ ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എൺപത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ്. അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് എൺപത്തിനാലാം പിറന്നാൾ ആഘോഷം. എറണാകുളത്ത് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തിൽ ഗാനഗന്ധർവ്വന്റെ ജന്മദിനാഘോഷ പരിപാടികൾ നടക്കും. പരിപാടിയിൽ ഓൺലൈനായി യേശുദാസ് പങ്കെടുത്തേക്കുമെന്നാണ് സൂചന.
ഗന്ധർവ്വ സ്വരം ലോകത്തെ വിസ്മയിപ്പിക്കാൻ ആരംഭിച്ചിട്ട് ആറുപതിറ്റാണ്ടിലേറെയായി. എൺപത്തിനാലിലും ഗാന്ധർവ്വ സ്വരത്തിന് മാറ്റുകൂടുന്നതേയുള്ളൂ. റഫിയുടെ പാട്ടുകൾ കേട്ട് സിനിമയെ സ്നേഹിച്ച ഫോർട്ട് കൊച്ചിക്കാരൻ കാട്ടാശ്ശേരി ജോസഫ് യേശുദാസ് മലയാളിയുടെ കർണപുടങ്ങളെ സ്വരമാധുരിയിൽ വിസ്മയിപ്പിച്ച ഗാനഗന്ധവർവ്വനായി. അവസരങ്ങൾക്കായുള്ള അലച്ചിലിനൊടുവിൽ എംബി ശ്രീനിവാസൻ നൽകിയ ഒരു ചെറിയ പാട്ട് ഭരണി സ്റ്റുഡിയോയിൽ 1961 നവംബർ 14 ന് റിക്കോർഡ് ചെയ്യപ്പെട്ടു.
ഇരുപത്തിയൊന്നുകാരനായ യേശുദാസിന്റെ ആ നാലുവരി ഗുരുസ്ത്രോത്രം ഒരു ഐതിഹാസിക യാത്രയുടെ തുടക്കമായിരുന്നു. എൺപതിനായിരത്തോളം ഗാനങ്ങൾ. ഒരു ദിവസം 11 പാട്ടുകൾ വരെ പാടിയ കാലം. മോശം പാട്ടുകൾ പോലും യേശുദാസ് പാടി പൊന്നാക്കും എന്ന് ഇളയരാജ പറഞ്ഞതും ഇതേ ഗാന്ധർവ്വസ്വരത്തെക്കുറിച്ച്.
അമേരിക്കയിലെ വീട്ടിലാണെങ്കിലും പാട്ടിന് വിശ്രമമില്ല. ജന്മദിനത്തിലെ പതിവ് മൂകാംബിക യാത്ര കോവിഡിന്റെ വരവോടെ നിന്നു. നാല് വർഷത്തോളമായി അദ്ദേഹം കേരളത്തിലെത്തിയിട്ട്. ഗാനഗന്ധർവ്വൻ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഗന്ധർവ്വസംഗീതം കേൾക്കാത്ത ഒരു ദിനം പോലും മലയാളിയുടെ ജീവിതത്തിലില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.